/sathyam/media/media_files/2025/02/11/xSWhETQBUWxeeTNrRXun.jpg)
കുവൈറ്റ് : കോഴിക്കോട് ജില്ല അസോസിയേഷൻ കുവൈറ്റ് സംഘടിപ്പിക്കുന്ന “ഫുട്ബോൾ ടൂർണമെന്റ് 2025” സീസൺ1 ന്റെ ജെയ്സി പുറത്തിറക്കി. കൺവീനർ റഷീദ്, അസോസിയേഷൻ പ്രസിഡന്റ് രാഗേഷ് പറമ്പത്ത്, ജനറൽ സെക്രട്ടറി ഷാജി. കെ വി, ട്രഷറർ ഹനീഫ് സി, ജോയിൻ സെക്രട്ടറി ജാവേദ് ബിൻ ഹമീദ്, വെബ് & ഐ ടി സെക്രട്ടറി സിദ്ഖ് കൊടുവള്ളി, എന്നിവർ ചേർന്ന് പുറത്തിറക്കി.
ഫെബ്രുവരി 14 വെള്ളിയാഴ്ച്ച വൈകുന്നേരം 3 മണി (ആസ്പെയർ ഇന്ത്യൻ സ്‌കൂൾ, അബ്ബാസിയ) യിൽ വെച്ചു അംഗങ്ങൾക്കായ് നടത്തുന്ന ഫുട്ബോൾ ടൂർണമെന്റിൽ അസോസിയേഷൻ വിവിധ ഏരിയകളിൽ നിന്നുമുള്ള ടീമുകൾ പങ്കെടുക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. ചടങ്ങിൽ ഓർഗനൈസിങ് സെക്രട്ടറി സന്തോഷ്, മഹിളാവേദി സെക്രട്ടറി രേഖ. ടി എസ്, ജോയിൻ ട്രഷറർ അസ്‌ലം.ടി വി, ഡാറ്റ സെക്രട്ടറി ഷംനാസ് ഇസ്ഹാഖ്, ഏരിയ പ്രസിഡണ്ട്മാരായ സജിത്ത് കുമാർ ( അബ്ബാസിയ), ജിനേഷ് (സാൽമിയ), നിസാർ ഇബ്രാഹിം (ജഹ്റ) നിർവ്വാഹക സമിതി അംഗങ്ങളായ സാദിഖ്.ടി വി, മുസ്തഫ മൈത്രി, ഷാഫി കൊല്ലം, പ്രകാശൻ. എം, അബ്ബാസിയ അംഗം ജിനീഷ് നാരായണൻ എന്നിവരും ചടങ്ങിൽ സന്നിഹിതരായിരുന്നു.