കോഴിക്കോട് ജില്ലാ അസോസിയേഷൻ കുവൈത്ത്‌, ഇഫ്താർ സംഗമം സംഘടിപ്പിച്ചു.

New Update
clt pravasi association

കുവൈത്ത്‌ സിറ്റി: കോഴിക്കോട് ജില്ലാ അസോസിയേഷൻ, കുവൈറ്റിന്റെ ആഭിമുഖ്യത്തിൽ മാർച്ച് 7ന് വെള്ളിയാഴ്ച അബ്ബാസിയ യുനൈറ്റഡ് ഇന്ത്യൻ സ്കൂളിൽ വെച്ച് ഇഫ്താർ സംഗമം സംഘടിപ്പിച്ചു. 

Advertisment

കുവൈറ്റിലെ സാമൂഹ്യ സാംസ്കാരിക രംഗത്തെ പ്രമുഖരുടെയും അസോസിയേഷൻ അംഗങ്ങളുടെയും ഉൾപ്പെടെ വലിയ ജനപങ്കാളിത്തം കൊണ്ട് പരിപാടി ശ്രദ്ധേയമായി

അസോസിയേഷൻ രക്ഷാധികാരി സിറാജ് എരഞ്ഞിക്കൽ ഉദ്ഘാടനം നിർവഹിച്ച  പരിപാടിയിൽ പ്രസിഡണ്ട് രാഗേഷ് പറമ്പത്ത് അദ്ധ്യക്ഷം വഹിച്ചു. ജനറൽ സെക്രട്ടറി ഷാജി.കെ വി സംഘടനാ കാര്യങ്ങൾ വിശദീകരിച്ചു. തുടർന്ന് അഷ്റഫ് ഏകരൂൽ റമദാൻ പ്രഭാഷണം നടത്തി.

ഇഫ്താർ കമ്മിറ്റി കൺവീനർ ഷാഫി കൊല്ലം സ്വാഗതവും അസോസിയേഷൻ ട്രഷറർ ഹനീഫ് സി നന്ദിയും രേഖപ്പെടുത്തി