/sathyam/media/media_files/2025/02/21/Ct4CoWi8thh9r6SRpV3U.jpg)
കുവൈറ്റ് : ഒഐസിസി കുവൈറ്റ് കാസറഗോഡ് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കല്യോട്ടെ ധീര രക്തസാക്ഷികളായ കൃപേഷ്ന്റെയും, ശരത് ലാൽന്റെ യും ആറാമത് രക്തസാക്ഷി ദിനാചരണവും, അനുസ്മരണ സമ്മേളനവു സംഘടിപ്പിച്ചു.
അബ്ബാസിയ സംസം ഹാളിൽ ജില്ലാ കമ്മിറ്റി പ്രസിഡന്റ് സുരേന്ദ്രൻ മുങ്ങത്ത് അധ്യക്ഷത വഹിച്ച യോഗം നാഷണൽ കമ്മിറ്റി പ്രസിഡന്റ് വർഗീസ് പുതുകുളങ്ങര ഉത്ഘാടനം ചെയ്തു, യൂത്ത് കോൺഗ്രസ് കാസറഗോഡ് ജില്ലാ പ്രസിഡന്റ് കെ.ആർ. കാർത്തികേയൻ ഓൺ ലൈൻ വഴി മുഖ്യ അനുസ്മരണ പ്രഭാഷണം നടത്തി.
ധീര രക്തസാക്ഷികളായ ശരത് ലാലിന്റെയും കൃപേഷിന്റേയും രക്തസാക്ഷിത്വം വെറുതെയാവില്ലെന്നും ഒരായിരം ചെറുപ്പക്കാർ മുന്നോട്ടുവന്നു പ്രസ്ഥനത്തെ നയിക്കുമെന്നും അതോടൊപ്പം പ്രതികളെ നിയമത്തിന്റെ മുന്നിൽ കൊണ്ടുവരാൻ പാർട്ടിയും. കുടുംബവും നടത്തുന്ന എല്ലാ നിയമപോരാട്ടങ്ങൾക്കും ഒഐസിസി യുടെ പൂർണ്ണ പിന്തുണയുണ്ടാകുമെന്നും അനുസ്മരണ സമ്മേളനം ഉൽഘാടനം ചെയ്തുകൊണ്ട് ഒഐസിസി കുവൈറ്റ് പ്രസിഡന്റ് വർഗീസ് പുതുകുളങ്ങര സംസാരിച്ചു നാഷണൽ കമ്മിറ്റി മെമ്പർ രാമകൃഷ്ണൻ കള്ളാർ കൃപേഷ്- ശരത് ലാൽ കൊലക്കേസ്ന്റെ നാൾവഴികൾ വിസ്തരിച്ചു സംസാരിച്ചു.
ജില്ലയുടെ ചാർജ് ഉള്ള നാഷണൽ കമ്മിറ്റി സെക്രട്ടറി ജോയ് കരവാളൂർ, നാഷണൽ കമ്മറ്റി പ്രധിനിധി സൂരജ് കണ്ണൻ, യൂത്ത് വിംഗിന് വേണ്ടി ഷോബിൻ സണ്ണി, കാസറഗോഡ് ജില്ലാ ഭാരവാഹികളായ നാസർ ചുള്ളിക്കര, പുഷ്പരാജൻ ഒ. വി, നൗഷാദ് കള്ളാർ, നൗഷാദ് തിടിൽ, സമദ് കോട്ടോടി, ഷൈൻ തോമസ്, വത്സരാജ്. പി, ശരത് കല്ലിങ്ങൽ, ഇക്ബാൽ മെട്ടമ്മൽ, വിവിധ ജില്ലാകമ്മിറ്റി ഭാരവാഹികളും, ഒഐസിസി നേതാക്കളുമായ കൃഷ്‌ണൻ കടലുണ്ടി, അക്ബർ വയനാട്, ലിപിൻ മുഴക്കുന്ന്, റിഹാബ്, ഇസ്മായിൽ കൂനത്തിൽ, വിനീഷ്, സാബു പോൾ, ബത്താർ വൈക്കം, എബി അത്തിക്കയം, റോയ് അബ്രഹാം, ചന്ദ്ര മോഹൻ എന്നിവർ അനുസ്മരണ പ്രസംഗം നടത്തി, ജില്ലാ ജനറൽ സെക്രട്ടറി അനിൽ ചീമേനി സ്വാഗതവും, ട്രഷറർ രാജേഷ് വേലിയാട്ട് നന്ദിയും പറഞ്ഞു സംസാരിച്ചു.