/sathyam/media/media_files/2025/09/07/22b1d63e-d338-455c-a8e9-c31848aba40c-2025-09-07-16-23-52.jpg)
കുവൈറ്റ്: കുവൈറ്റ് ടൗൺ മലയാളി ക്രിസ്ത്യൻ കോൺഗ്രിഗേഷൻ (കെ.റ്റി.എം.സി.സി.) സംഘടിപ്പിച്ച പത്താമത് ടാലൻറ് ടെസ്റ്റ് – 2025, നാഷണൽ ഇവാഞ്ചലിക്കൽ ചർച്ചിൽ (എൻ.ഈ.സി.കെ ) അങ്കണത്തിൽ വിവിധ വേദികളിലായി രാവിലെ 8 .30 നു ആരംഭിച്ച മത്സരത്തിൽ എൻ.ഈ.സി.കെയിലും അഹമ്മദി സെന്റ് പോൾസിലും ഉൾപ്പെട്ട മാർത്തോമാ, സി.എസ്.ഐ, ഇവാഞ്ചലിക്കൽ, ബ്രദറൺ, പെന്തക്കോസ്ത് സഭകളിലുള്ള 34 സഭകളിൽ നിന്നായി 500 ൽ പരം മത്സരാർത്ഥികൾ മാറ്റുരച്ചു .
പത്താം വർഷത്തെ ഓവറോൾ ചാമ്പ്യൻഷിപ്പ് IPC കുവൈറ്റ് സ്വന്തമാക്കി. സെൻറ് പീറ്റേഴ്സ് CSI ചർച്ച് രണ്ടാം സ്ഥാനവും ചർച്ച് ഓഫ് ഗോഡ് അഹമ്മദി മൂന്നാം സ്ഥാനവും കരസ്ഥമാക്കി. സമൂഹഗാന മത്സരത്തിൽ കുവൈറ്റ് സിറ്റി മാർത്തോമാ പാരിഷ് ഒന്നാം സ്ഥാനവും, സെൻറ് പീറ്റേഴ്സ് CSI ചർച്ച് രണ്ടാം സ്ഥാനവും, IPC കുവൈറ്റ് മൂന്നാം സ്ഥാനവും യഥാക്രമം നേടി.
70-ാം വാർഷികം ആഘോഷിക്കുന്ന കെ.റ്റി.എം.സി.സി സൺഡേ സ്കൂൾ കുട്ടികളുടെ ദീപശിഖ പ്രയാണത്തോടുകൂടി ആരംഭിച്ച ചടങ്ങ് റവ. സ്റ്റീഫൻ നെടുവക്കാട്ട് ഉദ്ഘാടനം ചെയ്തു.
സമാപന സമ്മേളനം സെൻറ് തോമസ് ഇവാഞ്ചലിക്കൽ സഭയുടെ പ്രിസൈഡിങ് ബിഷപ്പ് മോസ്റ്റ് .റൈറ്റ് റവ. ഡോ. തോമസ് എബ്രഹാം ഉദ്ഘാടനം ചെയ്തു. എൻ.ഈ.സി.കെ സെക്രട്ടറി റോയ് യോഹന്നാൻ, കെ.റ്റി.എം.സി.സി പ്രസിഡൻറ് വർഗീസ് മാത്യു, സെക്രട്ടറി അജോഷ് മാത്യു, കോമൺ കൗൺസിൽ അംഗം സജു വി. തോമസ്, ഷിജോ തോമസ്, ഷിബു വി. സാം, ദീപക് ഫിലിപ്പ് തോമസ്, റെജു ഡാനിയൽ ജോൺ എന്നിവർ പ്രസംഗിച്ചു.
ഹാർവസ്റ്റ് ടെലിവിഷൻ ഡയറക്ടർ ബിബി ജോർജ്ജ് ചാക്കായെ ജോയൽ ജേക്കബും ജെയിംസ് മാത്യുവും ചേർന്ന് ആദരിച്ചു. രാവിലെ 8 മണിക്ക് ആരംഭിച്ച ഉദ്ഘാടന സമ്മേളനത്തിൽ നിന്ന് സമാപന സമ്മേളനം വരെ, വിവിധ മത്സര ഹാളുകളിൽ നൂറുകണക്കിന് കാണികൾ സാന്നിധ്യം രേഖപ്പെടുത്തി. ഉച്ചയ്ക്ക് സ്നേഹവിരുന്നും ഒരുക്കിയിരുന്നു.