/sathyam/media/media_files/2025/11/03/kuwait-2025-11-03-15-10-20.jpg)
കുവൈത്ത്സറ്റി: കുവൈത്ത് ട്രേയ്ഡ് യൂണിയന്‍ ഫെഡറേഷനും(കെ.റ്റി.യു.എഫ്) എക്സ്പാട്രിയേറ്റ് ലേബര്‍ ഓഫീസുമായി സഹകരിച്ച് ഇന്ത്യക്കാര്‍ക്കായി ലേബര്‍ വര്‍ക്ക് ഷോപ്പ് സംഘടിപ്പിച്ചു സാൽമിയ മൈദാന്‍ ഹവല്ലിയിലെ കെ.റ്റി.യു.എഫ്.ആസ്ഥാനത്ത് നടത്തിയ വര്‍ക്ക് ഷോപ്പ് കെ.റ്റി.യു.എഫ്. ജനറല്‍ സെക്രട്ടറി നാസര്‍ അല്‍ അസ്മി ഉദ്ദ്ഘാടനം ചെയ്തു.
/filters:format(webp)/sathyam/media/media_files/2025/11/03/205dd20d-564d-44e9-a7db-a6f597e3eaf0-2025-11-03-15-11-00.jpg)
കെ.റ്റി.യു.എഫ്.ന്റെ കീഴില്‍ ഇന്ത്യന്‍ വര്‍ക്കേഴ്സ് അസോസിയേഷന്‍ ചുമതലയുള്ള അനില്‍.പി.അലക്സ് സ്വാഗതം ആശംസിച്ചു.കെ.റ്റി.യു.എഫ്. കണ്‍സള്‍ട്ടന്റും എക്സ്പാട്രിയേറ്റ് ലേബര്‍ ഓഫീസ് തലവനുമായ മുഹമദ് അല്‍ അറാദ വര്‍ക്ക് ഷോപ്പില്‍ സ്വകാര്യ തൊഴില്‍ നിയമങ്ങളെകുറിച്ച് ക്ലാസ് എടുത്തു.
/filters:format(webp)/sathyam/media/media_files/2025/11/03/df6b21b9-e39a-4415-9a51-af8a063efbe0-2025-11-03-15-11-23.jpg)
സ്വകാര്യ കമ്പിനിയിലെ ജീവനക്കാരുടെ അവകാശങ്ങള്‍,തൊഴില്‍ കരാര്‍,ജോലിയിടങ്ങളിലെ സ്ത്രീ സുരക്ഷ,അപകടം,സമയക്രമം തുടങ്ങിയവയെകുറിച്ച് വിശദമായി വിവരിച്ചു.തുടര്‍ന്ന്,നടന്ന പൊതുചര്‍ച്ചയില്‍ ആന്റണി മനോജ് (എസ്.എം.സി.എ)ജീവിസ് ഇരഞ്ഞേരി(ഒ.എന്‍.സി.പി),ഷിബു പള്ളിക്കല്‍,അഷറഫ് റാവുത്തര്‍,മുഹമദ് അലി -തമിഴ്നാട്,മുരളി ബാബു ജില്ലക്കര -തെലങ്കാന,ഷെയ്ഖ് ബാഷ-ആന്ധ്ര തുടങ്ങിയവര്‍ പങ്കെടുത്തു.
/filters:format(webp)/sathyam/media/media_files/2025/11/03/3b8470f2-5350-4af0-9b6f-793ae93a6062-2025-11-03-15-11-53.jpg)
വര്‍ക്ക് ഷോപ്പിന് തേത്യത്വം നല്‍കിയ കെ.റ്റി.യു.എഫ്.ന്റെ കീഴിലുള്ള ഇന്ത്യന്‍ വര്‍ക്കേഴ്സ് അസോസിയേഷന്‍ ഹെഡ് അനില്‍.പി.അലക്സിന് ഫെഡറേഷന്‍ ജനറല്‍ സെക്രട്ടറി നാസര്‍ അല്‍ അസ്മി ഉപഹാരം സമ്മാനിച്ചു.
കുവൈത്ത് ഇന്ത്യന്‍ എംബസിയുമായി സഹകരിച്ച് പ്രവര്‍ത്തിക്കുന്ന സോഷ്യല്‍ വര്‍ക്കറുമാരായ മുഹമദ് അലി,മുരളി ബാബു ജില്ലക്കര,സലീം കോമേരി,ബിവിന്‍ തോമസ് (കേരള അസോസിയേഷന്‍),പി.അനിയന്‍കുഞ്ഞ് (പ്രവാസി വെല്‍ഫെയര്‍ കുവൈത്ത്),ബോബിന്‍ ജോര്‍ജ് (എസ്.എം.സി.എ)ജെറാള്‍ ജോസ് (വേള്‍ഡ് മലയാളി കൗണ്‍സില്‍),സതീഷ് പ്രഭാകര്‍,ഷിബു പള്ളിക്കല്‍,ബിജു സ്റ്റീഫന്‍,അഭിലാഷ ഗോഡിശാല,എന്നീവര്‍ സംബന്ധിച്ചു.
/filters:format(webp)/sathyam/media/media_files/2025/11/03/fb6b967f-6aba-4d79-bd30-2ffaba881e68-2025-11-03-15-12-20.jpg)
കെ.റ്റി.യു.എഫിന്റെ നേത്യത്വത്തില്‍ കുവൈത്തിലുള്ള വിവിധ രാജ്യങ്ങളിലെ ജീവനക്കാരെ തൊഴില്‍ നിയമങ്ങളെ കുറിച്ച്ബോധവല്‍ക്കരിപ്പിക്കുകയെന്നതിന്റെ ഭാഗമായിട്ടായിരുന്നു വര്‍ക്ക്ഷോപ്പ്. മാളുകള്‍,പൊതു ഇടങ്ങള്‍,സ്വകാര്യ കമ്പിനികള്‍ എന്നീവടെങ്ങള്‍ കേന്ദ്രീകരിച്ച് സ്വകാര്യ-ഗാര്‍ഹിക തൊഴില്‍ നിയമ ബോധവല്‍ക്കരണവും ഫെഡറേഷന്റെ ഭാഗത്ത് നിന്ന് നടത്തി വരുന്നുണ്ട്.
വര്‍ക്ക്ഷോപ്പില്‍ സംബന്ധിച്ചവര്‍ക്കുള്ള സര്‍ട്ടിഫിക്കറ്റുകള്‍ കണ്‍സള്‍ട്ടന്റ് മുഹമദ് അല്‍ അറാദയും അനില്‍ പി.അലക്സും ചേര്‍ന്ന് വിതരണംചെയ്തു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us