കേരളത്തിൽ നിന്നുള്ള ജില്ലാ സംഘടനകളുടെ കുവൈറ്റിലെ കൂട്ടായ്മ കേരള യുണൈറ്റഡ് ഡിസ്ട്രിക്ട് അസോസിയേഷൻ (കുട കുവൈറ്റ്) ഇഫ്താർ സംഗമം 2025 ദെജീജ് മെട്രോ ഹാളിൽ സംഘടിപ്പിച്ചു.

New Update
kida kuwait

കുവൈറ്റ്: ജനറൽ കൺവീനർ മാർട്ടിൻ മാത്യുവിന്റെ അധ്യക്ഷതയിൽ നടന്ന ഇഫ്താർ സംഗമത്തിന്റെ ഉദ്ഘാടനം റോയൽ സീഗൾ ഗ്രൂപ്പ് ചെയർമാൻ സുനിൽ പറക്കപ്പാടത്ത് നിർവ്വഹിച്ചു. ഡോക്ടർ. ആലീഫ് ഷുക്കൂർ മുഖ്യ പ്രഭാഷണം നടത്തി.

Advertisment

kida kuwait12

ഗ്രാൻഡ് ഹൈപ്പർ കുവൈറ്റ് റീജിയണൽ ഡയറക്ടർ അയ്യൂബ് കച്ചേരി, മെട്രോ മെഡിക്കൽ ഗ്രൂപ്പ് ചെയർമാൻ ഹംസ പയ്യന്നൂർ, കുട കൺവീനമാരായ എം. എ. നിസാം, സന്തോഷ് പുനത്തിൽ തങ്കച്ചൻ ജോസ്ഫ് കൂടാതെ മുൻ ഭാരവാഹികളായ ഷൈജിത്ത്, പ്രേംരാജ്, ചെസിൽ ചെറിയാൻ, അലക്സ് മാത്യു, വിവിധ സാമൂഹിക സംഘടന നേതാക്കാൾ, ജില്ലാ അസോസിയേഷൻ പ്രതിനിധിമാർ എന്നിവർ ആശംസ അറിയിച്ചു സംസാരിച്ചു. 

kida kuwait13


കൺവീനർ സക്കീർ പുതുനഗരം സ്വാഗതമാശംസിച്ച ചടങ്ങിന് കൺവീനർ ജിനേഷ് ജോസ് നന്ദി രേഖപ്പെടുത്തി. കുട എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ, ജില്ലാ കമ്മിറ്റി അംഗങ്ങൾ തുടങ്ങിയവർ പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചു. 

kida kuwait14

കേരളത്തിന്റെ സാമൂഹിക മൈത്രിയുടെ നേർസാഷ്യമായ ചടങ്ങിൽ വിപുലമായ നോമ്പുതുറയും നടത്തപ്പെട്ടു.

Advertisment