കുട്ടി അഹമ്മദ് കുട്ടിയുടെ നിര്യാണത്തിൽ കുവൈത്ത് കെഎംസിസി മലപ്പുറം ജില്ലാ കമ്മിറ്റി അനുശോചിച്ചു

കുട്ടി അഹമ്മദ് കുട്ടിയുടെ നിര്യാണത്തിൽ കുവൈത്ത് കെഎംസിസി മലപ്പുറം ജില്ലാ കമ്മിറ്റി അനുശോചിച്ചു

New Update
kutti ahmed kutti

കുവൈത്ത് സിറ്റി : മുൻ മന്ത്രിയും മുസ്ലിം ലീഗ് സെക്രട്ടറിയേറ്റ് അംഗവുമായ കുട്ടി അഹമ്മദ് കുട്ടി എന്ന ലീഗുകാരുടെ പ്രിയപ്പെട്ട കുട്ടിക്കയുടെ നിര്യാണത്തിൽ മലപ്പുറം ജില്ലാ കെഎംസിസി അനുശോചനം രേഖപെടുത്തി.

Advertisment

പി സീതി ഹാജിയുടെ നിര്യാണത്തെ തുടർന്ന് നടന്ന ഉപതെരഞ്ഞെടുപ്പിൽ താനൂർ നിയോജക മണ്ഡലത്തിൽ വിജയിച്ചാണ് അദ്ദേഹം ആദ്യമായി നിയമസഭയിൽ എത്തുന്നത്. പിന്നീട് മൂന്ന് തവണ തിരൂരങ്ങാടി മണ്ഡലത്തെ പ്രതിനിധീകരിച്ചു.

ഒന്നാം ഉമ്മൻ ചാണ്ടി സർക്കാരിൽ തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രി ആയിരുന്ന അദ്ദേഹം മികച്ച ജനപ്രതിനിധിയും ഒട്ടനേകം വികസന പ്രവർത്തനങ്ങളിലൂടെ  ഭരണ മികവ് തെളിയിച്ച വ്യക്തിയും ആയിരുന്നെന്ന് പ്രസിഡന്റ്‌ അജ്മൽ വേങ്ങര ജനറൽ സെക്രട്ടറി ഹംസ ഹാജി കരിങ്കപ്പാറ ട്രഷറർ ഫിയാസ് പുകയൂർ എന്നിവർ അനുശോചന സന്ദേശത്തിൽ അറിയിച്ചു.

Advertisment