/sathyam/media/media_files/2025/09/17/pda-kuwait-2025-09-17-13-44-08.jpg)
കുവൈറ്റ് സിറ്റി: പത്തനംതിട്ട ജില്ലാ അസോസിയേഷൻ (പിഡിഎ കുവൈറ്റ്) ശ്രാവണ പൗർണ്ണമി 2025 എന്ന ഓണാഘോഷ പരിപാടി തനിനാടൻ രീതിയിൽ കബ്‌ദിൽ വച്ച് നടത്തി.
സ്നേഹത്തിൻ്റെയും സൗഹൃദത്തിൻ്റെയും ഈ ഒരു ഒത്തുച്ചേരൽ എന്തുകൊണ്ടും പ്രാവർത്തികമാക്കുവാൻ അസ്സോസിയേഷന് സാധിച്ചു എന്നും തനി നാടൻ രീതിയിൽ നടന്ന ഓണാഘോഷ പരിപാടി ആയിരുന്നു എന്നും പങ്കെടുത്ത അംഗങ്ങൾ ഒരേ സ്വരത്തിൽ അഭിപ്രായപ്പെട്ടു.
/filters:format(webp)/sathyam/media/media_files/2025/09/17/pda-kuwait-onam-2025-09-17-13-44-19.jpg)
സംഘടനയുടെ പ്രസിഡൻ്റ് ലാലു ജേക്കബ് നിലവിളക്ക് കൊളുത്തി ഉദ്ഘാടനം നിർവ്വഹിച്ചു. സമ്മേളനത്തിൽ സംഘടനയുടെ രക്ഷാധികാരി ഗീതാകൃഷ്ണൻ, ഉപദേശകസമതി ചെയർമാൻ രാജൻ തൊട്ടത്തിൽ, ഉപദേശക സമതി അംഗവും മുൻ പ്രസിഡൻ്റുമായ ബെന്നി ജോർജ്, ഉപദേശക സമതി അംഗം പി.എം നായർ, വനിതാ വിഭാഗം ചെയർപെഴ്സൺ റെജീനാ ലത്തീഫ് തുടങ്ങിയവര്‍ പരിപാടികൾക്ക് ആശംസകൾ അർപ്പിച്ച് സംസാരിച്ചു.
'ശ്രാവണപൗർണ്ണമി 2025' കമ്മറ്റിയുടെ കൺവീനറായ ലാജി ഐസക് സ്വാഗതവും ട്രഷറർ അനി ബിനു നന്ദിയും അർപ്പിച്ച് സംസാരിച്ചു. സംഘടനയുടെ ജോയിന്റ് സെക്രട്ടറി ജിൻജു ഷൈറ്റസ്റ്റ് പരിപാടിയുടെ അവതാരികയായിരുന്നു.
/filters:format(webp)/sathyam/media/media_files/2025/09/17/pda-kuwait-onam-2-2025-09-17-13-44-31.jpg)
തോമസ് ജോൺ അടൂർ, ജിക്കു ജോമി, സോണി ടോം, നെവിൻ ജോസ്, അബ്ദുൾ അൻസാർ, ജോജാ മെറിൻ, ബോബി ലാജി, ഷൈറ്റസ്റ്റ് തോമസ്, എംഎ ലത്തീഫ്, ജോൺസൺ ജോർജ്, ബിജി മുരളി, ജോബി സ്കറിയ, എബി അത്തിക്കയം, മാത്യു ഫിലിപ്പ്, ബിജു മാതൃു, ഈപ്പൻ ജോർജ്, ഷിജോ തോമസ്, അനീഷ് തോമസ്, ജിനു ഏബ്രഹാം, കലൈവാണി സന്തോഷ്, അനൂപ് കുമാർ തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us