/sathyam/media/media_files/2025/10/10/pravasi-kerala-congress-m-foundation-day-2025-10-10-17-01-00.jpg)
സാല്‍മിയ: പ്രവാസി കേരള കോൺഗ്രസ് (എം) ഒക്ടോബർ മാസം ഒമ്പതാം തീയതി വൈകുന്നേരം ഏഴുമണിക്ക് സാൽമിയയിലെ ഓക്സ്ഫോർഡ് അക്കാദമിയിൽ വച്ച് പാർട്ടിയുടെ ജന്മദിനം സമുചിതമായി ആഘോഷിച്ചു.
പ്രസിഡൻറ് മാത്യു ഫിലിപ്പ് മാർട്ടിൻ (മനു) പാലാത്രകടവിൽ അധ്യക്ഷത വഹിച്ച യോഗത്തിൽ പാർട്ടിയുടെ സംഘടന ചുമതലയുള്ള ജനറൽ സെക്രട്ടറി ഡോ. സ്റ്റീഫൻ ജോർജ് എക്സ് എംഎല്‍എ ഓൺലൈനായി ഉദ്ഘാടനം ചെയ്തു സംസാരിച്ചു.
അംഗങ്ങൾ കേക്കുമുറിച്ച് ജന്മദിന സന്തോഷം പങ്കുവച്ചു. തുടർന്ന് ലോക മലയാളി കൗൺസിൽ ഗ്ലോബൽ ചെയർപേഴ്സൺ, ജേക്കബ് മാത്യു ചെണ്ണപ്പെട്ട, ജോബിൻസ് ജോൺ പാലേട്ട്, സുനിൽ തോമസ് തൊടുകയിൽ, ബിജു ജോസഫ് എണ്ണംപറയിൽ, തോമസ് കുര്യാക്കോസ് മുണ്ടിയാനിക്കൽ, സുനീഷ് മാത്യു മനംപുറം, ടെന്നി തോമസ് കാഞ്ഞൂപ്പറമ്പിൽ, ഷിന്ടോ ജോർജ് കല്ലൂർ, ഡേവിസ് ജോൺ കരിപ്പാത്ത്, അനീഷ് എബ്രഹാം കുളത്തുങ്കൽ, ജിയോമോൻ ജോയ് കൈപ്പള്ളിയിൽ, ഷാജിമോൻ ജോസഫ് ചിറയത്ത്, സുനിൽ കുര്യാക്കോസ് നെടുവീട്ടിൽ, ജെയിംസ് മോഹൻ വരാശ്ശേരി, ബിജു മാത്യു എന്നിവർ ജന്മദിന ആശംസകൾ നേർന്നു.
പികെസി (എം) ജനറൽ സെക്രട്ടറി ജിൻസ് ജോയ് കൈപ്പള്ളിയിൽ സ്വാഗതവും, ട്രഷറർ സാബു മാത്യു ചാണ്ടികാലായിൽ നന്ദിയും അറിയിച്ചു.