/sathyam/media/media_files/2025/10/15/kmcc-medical-camp-poster-release-2025-10-15-13-20-04.jpg)
കുവൈത്ത് സിറ്റി: കുവൈത്ത് കെഎംസിസി കാസർഗോഡ് മണ്ഡലം കമ്മിറ്റി ബദ്ർ മെഡിക്കൽ സെന്ററുമായി സഹകരിച്ചു 2026 ജനുവരിയിൽ നടക്കാനിരിക്കുന്ന കാസർഗോഡ് ജില്ലാ സമ്മേളന പ്രചാരണാർത്ഥം സംഘടിപ്പിക്കുന്ന മെഡിക്കൽ ക്യാമ്പിന്റെ പോസ്റ്റർ പ്രകാശന ചടങ്ങ് മണ്ഡലം പ്രസിഡന്റ് അസീസ് തളങ്കരയുടെ അദ്ധ്യക്ഷതയിൽ സംസ്ഥാന വൈസ് പ്രസിഡന്റ് ഇഖ്ബാൽ മാവിലാടം ഉദ്ഘാടനം ചെയ്തു.
ബദ്ർ മെഡിക്കൽ സെന്റർ മാനേജർ അബ്ദുൽ റസാഖ് കൺവീനർ ആഷിഫ് മാമുവിന് പോസ്റ്റർ നൽകി പ്രകാശനം നിർവ്വഹിച്ചു.
കുവൈത്ത് കെഎംസിസി കാസർഗോഡ് ജില്ലാ ആക്ടിങ് പ്രസിഡന്റ് സുഹൈൽ ബല്ല, ജന. സെക്രട്ടറി മിസ്ഹബ് മാടമ്പില്ലത്ത്, ഭാരവാഹികളായ അബ്ദുള്ള കടവത്ത്, കബീർ തളങ്കര, റഫീഖ് ഒളവറ, മുത്തലിബ് തെക്കേക്കാട്, അൻസാർ നെല്ലിക്കട്ട ബദർ മെഡിക്കൽ മാർക്കറ്റിംഗ് എക്സിക്യൂട്ടീവ് അബ്ദുൽ ഖാദർ എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.
ഒക്ടോബർ 31 വെള്ളിയാഴ്ച്ച രാവിലെ 7 മണിമുതൽ ഫർവാനിയ ബദ്ർ മെഡിക്കൽ സെന്ററിലാണ് ക്യാമ്പ് മണ്ഡലം ജനറൽ സെക്രട്ടറി നവാസ് പള്ളിക്കാൽ സ്വാഗതവും, വൈസ് പ്രസിഡന്റ് മുഹമ്മദ് ശുഹൈബ് ഷെയ്ഖ് നന്ദിയും പറഞ്ഞു.