കുവൈത്ത് കേരള ഇസ്ലാഹീ സെന്റർ ഏരിയ കൺവൻഷനുകൾ സമാപിച്ചു

New Update
farvania convension

കുവൈത്ത്: വിസ്ഡം ഇസ്ലാസ്മിക്ക് ഓർഗനൈസേഷൻ സംസ്ഥാന നേതാക്കളായ പ്രസിഡന്റ് പി.എൻ അബ്ദുൽ ലത്തീഫ് മദനി, ജനറൽ സെക്രട്ടറി ടി.കെ അഷ്റഫ്, ജിസിസി ഇൻചാർജുള്ള വൈസ് പ്രസിഡന്റ് ഷരീഫ് എലാങ്കോട് എന്നിവരുടെ കുവൈത്ത് സന്ദർശനത്തിന്റെ ഭാഗമായി കെകെഐസി കേന്ദ്ര കമ്മിറ്റിയുടെ നേതൃത്തത്തിൽ സംഘടിപ്പിച്ച ഏരിയ കൺവൻഷനുകൾക്ക് സമാപനമായി. 

Advertisment

അബ്ബാസിയ, സാൽമിയ, ഫഹാഹീൽ, ഫർവാനിയ എന്നീ ഏരിയകൾ കേന്ദ്രമാക്കിയാണ് കൺവെൻഷനുകൾ സംഘടിപ്പിച്ചത്.

വിസ്ഡം കൂട്ടായ്മയുടെ പ്രവർത്തനങ്ങൾ, കോഴിക്കോട് സ്ഥാപിക്കുന്ന വിസ്ഡം ഹൗസ്, സംഘടനയുടെയും, പോഷക സംഘടനകളുടെയും വിവിധ പദ്ധതികളെ കുറിച്ചും, പ്രവർത്തനങ്ങളെ കുറിച്ചും വിസ്ഡം സ്റ്റേറ്റ് ഭാരവാഹികളായ പ്രസിഡന്റ് പി. എൻ. അബ്ദുൽ ലത്തീഫ് മദനി, ജനറൽ സെക്രട്ടറി ടി.കെ.അഷ്റഫ് എന്നിവർ കൺവെൻഷനുകളിൽ വിശദീകരിച്ചു,  

ആനുകാലിക സംഭവങ്ങൾ, ഹിജാബ് വിവാദം പോലെയുള്ള വിഷയങ്ങളിലുള്ള സംഘടനയുടെ കൃത്യമായ കാഴ്ചപ്പാടും, നിലപാടുകളും ജനറൽ സെക്രട്ടറി ടി. കെ അഷറഫ് പ്രവർത്തരെ ഉൾബോധിപ്പിച്ചു.

കൂടാതെ വിസ്ഡം നടത്തിക്കൊണ്ടിരിക്കുന്ന വിവിധ പ്രബോധന, വിദ്യാഭ്യാസ, ജീവ കാരുണ്യ പ്രവർത്തനങ്ങളെ പരിചയപ്പെടുത്തുന്ന ഷോർട്ട് വീഡിയോ പ്രദർശനവും കൺവെൻഷനുകളിൽ നടന്നു.

കെകെഐസി ജനറൽ സെക്രട്ടറി സുനാഷ് ഷുക്കൂർ, വൈസ് പ്രസിഡന്റ് സി.പി. അബ്ദുൽ അസീസ്, ഓർഗനൈസിംഗ് സെക്രട്ടറി സ്വാലിഹ് സുബൈർ മറ്റ് സെക്രട്ടറിയേറ്റ് ഭാരവാഹികൾ എന്നിവർ കൺവൻഷനുകൾക്ക് നേതൃത്വം നൽകി.

Advertisment