കുവൈറ്റിൽ സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷകൾ മാറ്റിവെച്ചു

കൂടാതെ, മാർച്ച് 12 മുതലുള്ള പരീക്ഷകളുടെ കാര്യത്തിൽ നിലവിലെ സാഹചര്യം വിലയിരുത്തിയ ശേഷം മാർച്ച് 10-ഓടെ ഉചിതമായ തീരുമാനമെടുക്കും. 

New Update
exam result images(374)

കുവൈറ്റ്: ഗൾഫ് മേഖലയിലെ നിലവിലെ പ്രത്യേക സാഹചര്യം കണക്കിലെടുത്ത് കുവൈറ്റിലെ ഇന്ത്യൻ എംബസി പുറത്തിറക്കിയ പത്രക്കുറിപ്പ് പ്രകാരം സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷകൾ മാറ്റിവെച്ചു. 

Advertisment

മാർച്ച് 9, 10, 11 തീയതികളിൽ നടക്കേണ്ടിയിരുന്ന പരീക്ഷകളാണ് താൽക്കാലികമായി റദ്ദാക്കിയിരിക്കുന്നത്. പുതുക്കിയ തീയതികൾ പിന്നീട് അറിയിക്കുമെന്നും അധികൃതർ വ്യക്തമാക്കി. 

കൂടാതെ, മാർച്ച് 12 മുതലുള്ള പരീക്ഷകളുടെ കാര്യത്തിൽ നിലവിലെ സാഹചര്യം വിലയിരുത്തിയ ശേഷം മാർച്ച് 10-ഓടെ ഉചിതമായ തീരുമാനമെടുക്കും. 

ഇതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾക്കായി വിദ്യാർത്ഥികൾ തങ്ങളുടെ സ്കൂളുകളുമായി ബന്ധപ്പെടണമെന്നും ഔദ്യോഗിക അറിയിപ്പുകൾ ശ്രദ്ധിക്കണമെന്നും എംബസി നിർദ്ദേശിച്ചു.

Advertisment