/sathyam/media/media_files/2026/03/08/kuwaitfire-1738249006971-640x360-2026-03-08-16-53-48.webp)
കുവൈറ്റ് സിറ്റി:കുവൈത്ത് പബ്ലിക് ഇൻസ്റ്റിറ്റ്യൂഷൻ ഫോർ സോഷ്യൽ സെക്യൂരിറ്റി ആസ്ഥാനത്തുണ്ടായ തീപിടിത്തം പൂർണ്ണമായും നിയന്ത്രണ വിധേയമാക്കിയതായി കുവൈത്ത് ഫയർ ഫോഴ്സ് അറിയിച്ചു.
ഫയർ ഫോഴ്സ് സംഘം നടത്തിയ കൃത്യമായ ഇടപെടലിലൂടെ തീ മറ്റ് ഭാഗങ്ങളിലേക്ക് പടരുന്നത് തടയാനും വേഗത്തിൽ അണയ്ക്കാനും സാധിച്ചു. അപകടത്തിൽ ആർക്കും പരിക്കേറ്റതായി റിപ്പോർട്ടുകളില്ല. ആസ്ഥാന മന്ദിരത്തിനുള്ളിലെ സുരക്ഷിത സ്ഥാനങ്ങളിൽ അഭയം പ്രാപിച്ച സെക്യൂരിറ്റി ഗാർഡുകളെ ഫയർ ഫോഴ്സ് സുരക്ഷിതമായി പുറത്തെത്തിച്ചു.
സ്ഥാപനത്തിന്റെ പ്രധാന ഡാറ്റാ ശേഖരങ്ങൾ സുരക്ഷിതമാണെന്ന് അധികൃതർ വ്യക്തമാക്കി. ഡാറ്റാ ബാക്കപ്പുകൾ ഉള്ളതിനാൽ ഫയലുകൾക്കോ വിവരങ്ങൾക്കോ നഷ്ടം സംഭവിച്ചിട്ടില്ല.
പ്രധാന ഓഫീസ് മന്ദിരത്തിന്റെ പ്രവർത്തനം താൽക്കാലികമായി നിർത്തിവെച്ചിട്ടുണ്ടെങ്കിലും, ബദൽ സംവിധാനങ്ങളിലൂടെയും മറ്റ് ബ്രാഞ്ചുകളിലൂടെയും ഓൺലൈൻ സേവനങ്ങൾ ലഭ്യമാകുമെന്ന് ഡയറക്ടർ ജനറൽ ഖാലിദ് അൽ മുദഫ് അറിയിച്ചു.
മേഖലയിലെ നിലവിലെ സാഹചര്യങ്ങൾക്കിടയിൽ ഡ്രോൺ ആക്രമണത്തെത്തുടർന്നാണ് തീപിടിത്തമുണ്ടായതെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
കുവൈത്ത് എയർപോർട്ടിലെ ഇന്ധന ടാങ്കുകൾക്ക് നേരെയുണ്ടായ സമാനമായ ആക്രമണത്തെത്തുടർന്നുണ്ടായ തീപിടിത്തവും ഫയർ ഫോഴ്സ് വിജയകരമായി നിയന്ത്രിച്ചിട്ടുണ്ട്.എന്നും അറിയിച്ചു
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us