Advertisment

'കേരളോത്സവം 2023' കെങ്കേമമാക്കി കുവൈത്ത് കേരള ബ്രദേഴസ് ടാക്സി (കെബിടി) വെല്‍ഫെയര്‍ അസോസിയേഷന്‍

New Update
kbt kuwait

കുവൈത്ത് സിറ്റി: കേരള ബ്രദേഴസ് ടാക്സി (കെബിടി) വെല്‍ഫെയര്‍ അസോസിയേഷന്‍ 7-മത് വാര്‍ഷികത്തോടെ അനുബന്ധിച്ച് സംഘടിപ്പിച്ച 'കേരളോത്സവം 2023' പ്രൗഢഗംഭീരമായി. അഹമ്മദി ഗവര്‍ണറേറ്റിലെ സബാഹിയാ മേഖലയില്‍ പ്രത്യേകം സജ്ജമാക്കിയ ടെന്‍ഡിലായിരുന്നു 'കേരളോത്സവം 2023' ഒരുക്കിയത്. 

Advertisment

kbt kuwait-8

കെബിടി പ്രസിഡണ്ട് ഇക്ബാല്‍ വെട്ടുപാറ അധ്യക്ഷത വഹിച്ച പൊതുയോഗം ഇന്ത്യന്‍ കമ്മ്യൂണിറ്റി സപ്പോര്‍ട്ട് ഗ്രൂപ്പ് (ഐസിഎസ്‌ജി) കോര്‍ഡിനേറ്റര്‍ കെ പി സുരേഷ് നിലവിളക്കില്‍ തിരിതെളിയിച്ച് ഉദ്ഘാടനം ചെയ്തു. കോവിഡ് കാലത്തെ ഇന്ത്യന്‍ എംബസിയുടെ സഹായത്തോടെ പ്രവര്‍ത്തിച്ച ഐസിഎസ്‌ജിയ്ക്ക് കേരള ബ്രദേഴസ് ടാക്‌സി അസോസിയേഷന്‍ നല്‍കിയ സേവനം വിസ്മരിക്കാനാവില്ലെന്ന് വ്യക്തമാക്കി. ലോക്ഡൗണ്‍ മൂലം പലസ്ഥലങ്ങളിലും ഭക്ഷണ കിറ്റുകള്‍ എത്തിക്കുവാന്‍ സാധിച്ചത് ടാക്‌സി മേഖലയില്‍ ഉള്ള ഇവരുടെ ശ്രമഫലമായിട്ടായിരുന്നുവെന്നും സുരേഷ് കൂട്ടിച്ചേര്‍ത്തു.

kbt kuwait-6

24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ടാക്സി അസോസിയേഷന്‍ രാജ്യത്ത് ഏറ്റവുമധികം പബ്ലിക്കേഷന്‍സ് റിലേഷന്‍ ഉള്ളവരാണ്. അതിന്റെ ഫലം ഇന്ത്യന്‍ ഡെന്റല്‍ അസോസിയേഷന്‍ പ്രസിഡണ്ട് എന്ന നിലയില്‍ കോവിഡ് വേളയില്‍ നേരിട്ട് അനുഭവിച്ചിട്ടുണ്ട് ഡേ:രാജേഷ് അലക്സാണ്ടര്‍ ഓര്‍മ്മപ്പെടുത്തി.

ജാതിമത-രാഷ്ട്രീയ ഭേദമന്യേ ഐക്യത്തോടെ ഒന്നിച്ച് പ്രവര്‍ത്തിച്ച കെബിടി പൊതുസമൂഹത്തിന് മാതൃകയാണെന്ന് ചടങ്ങില്‍ സംസാരിച്ച കെഎംസിസി പ്രസിഡണ്ട് ഷറഫുദ്ദീന്‍ കണ്ണേത്ത് പറഞ്ഞു.

kbt kuwait-4

അംഗങ്ങളുടെ പരിരക്ഷയോടൊപ്പം ജീവകാരുണ്യ പ്രവര്‍ത്തനത്തിന് ഊന്നല്‍ നല്‍കിയാണ് ഇപ്പോള്‍ സംഘടന പ്രവര്‍ത്തിക്കുന്നത്.അതിനായി 'കരുതല്‍' എന്നൊരു പദ്ധതിയും പ്രവര്‍ത്തിച്ച് വരുന്നുണ്ട്. നാളിതുവരെ സാമൂഹിക പ്രതിബദ്ധത മുന്‍നിര്‍ത്തി വിവിധ പദ്ധതികളുടെ ഭാഗമായി 45 ലക്ഷം രൂപയുടെ സാമ്പത്തിക സഹായമാണ് നല്‍കിയിരിക്കുന്നത്.

വിഭ്യാഭ്യാസത്തിനും-മെഡിക്കല്‍ സഹായവുമായി മാസം തോറും 5000 രൂപാ വച്ച് 8 കുടുംബത്തിന് നല്‍കിവരുന്നുണ്ട്. ഏഴുവര്‍ഷം മുമ്പ് സംഘടനാ രൂപീകരിക്കുമ്പോള്‍ 72 അംഗങ്ങള്‍ മാത്രം ഉണ്ടായിരുന്നത് ഇന്ന് പ്രവര്‍ത്തനം കൊണ്ട് 400-ല്‍ എത്തിയിട്ടുണ്ടെന്ന് അധ്യക്ഷ പ്രസംഗത്തില്‍ പ്രസിഡണ്ട് ഇക്ബാല്‍ വെട്ടുപാറ പറഞ്ഞു. കെബിടി സെക്രട്ടറി തോമസ് അങ്കമാലി, സലീം കെമേരി (മാഗ്നെറ്റ്), ഭാരത് ടാക്സി സെക്രട്ടറി ജയ്സണ്‍ എന്നിവര്‍ പ്രസംഗിച്ചു.

kbt kuwait-3

സമഗ്ര സംഭാവനയുടെ അടിസ്ഥാനത്തില്‍ കെബിടി വര്‍ഷം തോറും നല്‍കി വരുന്ന പുരസ്‌ക്കാരത്തിന് അര്‍ഹരായ കെ.പി.സുരേഷ്, ഡേ: രാജേഷ് അലക്സാണ്ടര്‍, സിറാജ് കടയ്ക്കല്‍ (കെ.എല്‍. കുവൈത്ത്) എന്നിവര്‍ക്ക് ചടങ്ങില്‍ വച്ച് അവാര്‍ഡ് നല്‍കുകയുണ്ടായി.

kbt kuwait-2

അംഗങ്ങള്‍ക്കിടെയില മികച്ച പ്രവര്‍ത്തിനുള്ള അവാര്‍ഡും, കൂടാതെ മാഹാത്മഗാന്ധി മെറിറ്റ് അവാര്‍ഡുകള്‍ (ഉന്നത വിജയം കരസ്ഥമാക്കിയ അംഗങ്ങളുടെ കുട്ടികള്‍ക്കുള്ളത്) മാധ്യമപ്രവര്‍ത്തകന്‍ അനില്‍ പി.അലക്സ്, കെബിടി വൈസ് പ്രസിഡണ്ടുമാരായ റെനി വര്‍ഗീസ്, സനല്‍കുമാര്‍ ജോയിന്‍ സെക്രട്ടറിമാരായ സിദ്ദിഖ് കൊല്ലം, ദിലീപ്കുമാര്‍, ജോയിന്റെ ട്രഷറര്‍ റാഫി താനൂര്‍, കെബിടി ചാരിറ്റി കണ്‍വീനര്‍ ഇജാസ് എന്നിവര്‍ ചേര്‍ന്ന് വിതരണവും ചെയ്തു.

kbt kuwait-5

വെള്ളിയാഴ്ച വൈകുന്നേരം 4:30 മുതല്‍ രാത്രി 11 വരെ വിവിധ പരിപാടികളോടെ ആയിരുന്നു ആഘോഷങ്ങള്‍. മാവേലി മന്നനോടെപ്പം, ഘോഷയാത്രയായിട്ടാണ് വിശിഷ്ട വ്യക്തികളെ സ്റ്റേജിലേക്ക് ആനയിച്ചത്. പ്രോഗ്രാം കണ്‍വീനര്‍ നവാസ് സൈനു സ്വാഗതം ആശംസിച്ചു. ട്രഷറര്‍ ലതീഷ് കണ്ണൂര്‍ നന്ദിയും രേഖപ്പെടുത്തി.

kbt kuwait-7

തുടര്‍ന്ന് വിവിധ കലാപരിപാടികളുംഅരങ്ങേറി. നാട്ടില്‍ നിന്ന് എത്തിയ സുധീര്‍ പരവൂര്‍, രാജേഷ് കടവന്ത്ര എന്നിവരുടെ കോമഡി ഷോയും, നാടന്‍ പാട്ട്, കോല്‍ക്കളി, തിരുവാതിര, കൂടാതെ അല്‍വാസ് ട്രൂപ്പിന്റെ ഗാനമേളയുംഉണ്ടായിരുന്നു.

Advertisment