Advertisment

കുവൈറ്റ്‌ കെഎംസിസി ഗുരുവായൂർ മണ്ഡലം പുതിയ കമ്മറ്റിയെ തെരെഞ്ഞെടുത്തു

New Update
kuwait kmcc guruvayur

കുവൈറ്റ്‌ സിറ്റി: പുതിയ മെമ്പർഷിപ്പ് അടിസ്ഥാനത്തിലുള്ള കുവൈത്ത് കെഎംസിസി ഗുരുവായൂർ നിയോജക മണ്ഡലം കമ്മറ്റി നിലവിൽ വന്നു. മണ്ഡലം പ്രസിഡണ്ടായി കെബീർ മുനക്കകടവും, ജനറൽ സെക്രട്ടറിയായി റെഷീദ് എങ്ങണ്ടിയൂർ, ട്രഷററായി ഷാഹിൻ അറക്കൽ എന്നിവരും  വൈസ് പ്രസിഡൻറ് മാരായി അബു അയ്നിക്കൽ പുന്നയൂർക്കുളം, ഷാഹുൽ ഹമീദ് തൊഴിയൂർ, മനാഫ് കടവിൽ, സെക്രട്ടറിമാരായി മുനീർ കടപ്പുറം, താഹിർ ചെമ്മനൂർ, ഹുസൈൻ പനങ്ങാവിൽ വൈലത്തൂർ എന്നിവരെയും, ജില്ലാ കൗൺസിൽ മെമ്പർമാരായി അബ്ദുൽ റഹ്മാൻ വടക്കേകാട്, മുഹമ്മദ്റാഫി അഞ്ചങ്ങാടി, അബ്ദുൽനാസർ ചാവക്കാട് എന്നിവരെയും യോഗം ഐക്യകണ്ഠ്യനെ തിരഞ്ഞെടുത്തു.

Advertisment

അബ്ബാസിയ റിഥം ഓഡിറ്റോറിയത്തിൽ അബ്ദുൽറഹിമാൻ വടക്കേകാടിന്റെ അധ്യക്ഷതയിൽ ചേർന്ന മണ്ഡലം ജനറൽ ബോഡി യോഗത്തിൽ റെഷീദ് വാർഷിക റിപ്പോർട്ട് അവതരിപ്പിച്ചു.

2023 -2025 വർഷത്തേക്കുള്ള പുതിയ കമ്മിറ്റിയെ കെഎംസിസി തൃശൂർ ജില്ലാ കമ്മിറ്റി ചുമതലപ്പെടുത്തിയ റിട്ടേണിംഗ് ഓഫീസറായ റാഷിദ് കുന്ദംകുളം, നിരീക്ഷകനായ നാസർ തളിയുടെയും മേൽനോട്ടത്തിലാണ് തെരെഞ്ഞെടുക്കപ്പെട്ടത്.

കെഎംസിസി തൃശൂർ ജില്ലാ ആക്ടിഗ് പ്രസിഡന്റ് ഇല്യാസ് മൗലവി, ജില്ലാ ജനറൽ സെക്രട്ടറി ലത്തീഫ് സാഹിബ്‌, ജില്ലാ വൈസ് പ്രസിഡൻറ് മാരായ ഷാജഹാൻ സാഹിബ്, അസീസ് പാടൂർ, ട്രഷററർ അഫ്സൽ മാള, മുഹമ്മദാലി സാഹിബ് എന്നിവർ പ്രസംഗിച്ചു. റെഷീദ് സ്വാഗതവും, ഷാഹിൻ നന്ദിയും പറഞ്ഞു.

Advertisment