/sathyam/media/media_files/Ix1HMFEi9IUXfTXOZ8gg.jpg)
കുവൈറ്റ്: രാഷ്ട്രിയ ആദർശങ്ങളെയും ജന ആദർശങ്ങളെയും സമന്വയിപ്പിച്ചു ഒന്നായി മുന്നോട്ട് നയിക്കുന്ന ജനാധിപത്യത്തിനും അഭിപ്രായ സ്വാതന്ത്ര്യത്തിനും മുൻതൂക്കം നൽകുന്ന ഇന്ത്യൻ നാഷണൽ കോൺഗ്രസിന്‍റെ പോഷക സംഘടനയായ ഓവർസീസ് ഇന്ത്യൻ കൾച്ചറൽ കോൺഗ്രസ് കുവൈറ്റിലെ വിവിധങ്ങളായ രാഷ്ട്രിയ, സമൂഹിക സംസ്കാരിക ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി വരുന്നു.
എങ്കിലും പ്രവാസികളായ സാധാരണ ഇന്ത്യകാർ ഈ മരുഭൂമിയിലെ രാത്രിയെയും പകലാക്കി കൊണ്ട് സ്വന്തം കുടുംബത്തിന് വേണ്ടി പണിയെടുക്കുമ്പോഴും നാം പോലും അറിയാതെ നമ്മെ ബലഹീനരാക്കുന്ന പലതരം രോഗം അവരെ കൊണ്ട് എത്തിക്കുന്നത് ഇവിടുത്തെ ഹോസ്പിറ്റലുകളിൽ ആണ്.
ചിലപ്പോൾ ദിവസങ്ങളോളം ആരുടെയും ആശ്രയമോ ഒരു സ്വാന്ത്വന വാക്ക് പോലുമില്ലാതെ കഴിയേണ്ടിവരുന്ന സാഹചര്യമുണ്ടാകുന്നു ഇത് തിരിച്ചറിയുന്ന ഒഐസിസി കുവൈറ്റ് ആരുമില്ലാത്ത രോഗികളായ ഇന്ത്യകാർക്ക് ജാതിമത ദേശ വത്യാസമില്ലാതെ മനുഷ്യത്വം മാത്രം മുന്നിൽ കണ്ടുകൊണ്ടും, കുവൈറ്റിലെ പ്രധാനപെട്ട വിവിധ ഹോസ്പിറ്റലുകളെ കേന്ദ്രീകരിച്ചുകൊണ്ട് ജീവകാരുണ്യ പ്രവർത്തനത്തിന്റെ ഭാഗമായി അശരണരേയും രോഗികളെയും കൂടുതൽ സഹായിക്കുക എന്ന ലക്ഷ്യത്തോടെ തുടക്കം കുറിച്ചതാണ് ഒഐസിസി കെയര്‍ ടീം.
ഇനി നിർഭാഗ്യവശാൽ ഇന്ത്യകാര് ആയ ആരെങ്കിലും മരണപെട്ടാൽ അവരുടെ ഭൗതിക ശരീരം അവരുടെ ബന്ധുകൾക്കും സുഹൃത്തുകൾക്കും അവസാനമായി ഒരു നോക്ക് കാണുവാനായി നാട്ടിൽ എത്തിക്കുന്നതിനു ആവിശ്യമായ പേപ്പർ ജോലികൾ ചെയ്തു കൊടുക്കുവാനും ഒഐസിസിയുടെ ഈ സന്നദ്ധ സേവന വിഭാഗം ഈ മരുഭൂമിയിലെ ഒരു വിളിക്ക് അപ്പുറം കാതോർത്തു നിലകൊള്ളുന്നു എന്നത് ശ്രദ്ധേയമാണ്.
സെപ്തംബര്‍ 29 വെള്ളിയാഴ്ച അബ്ബാസിയ ഇന്ത്യൻ സെൻട്രൽ സ്കൂൾ അങ്കണത്തിൽ തിങ്ങിനിറഞ്ഞ കാണികളെ സാക്ഷികളാക്കി ഓവർസീസ് ഇന്ത്യൻ കൾചറൽ കോൺഗ്രസ്സ് (ഒഐസിസി) നാഷനൽ കമ്മറ്റിയുടെ ഓണപ്പൊലിമ-2023 നടത്തപെടുകയുണ്ടയി. ഈ അവസരത്തിൽ ഒഐസിസി പുതുതായി ആരംഭിച്ച കെയർ റ്റീമിന്റെ ലോഗോ പ്രകാശനവും ഒഐസിസി ഓണപ്പൊലിമ 2023 ന്റെ മുഖ്യ അതിഥികളായി എത്തിയ തൃക്കാകര എംഎല്‍എ ഉമാ തോമസ് നിർവ്വഹികുകയും കെയർ ടീം അംഗങ്ങൾക്കുള്ള ഐഡന്റിറ്റി കാർഡ് ന്റെ വിതരണവും ഉൽഘാടനം ചെയ്തു. പുതുപള്ളി എംഎല്‍എ ചണ്ടി ഉമ്മൻ സാക്ഷ്യം വഹിച്ചു.
ചടങ്ങിൽ ഒഐസിസി കുവൈറ്റ് നാഷണൽ കമ്മിറ്റി പ്രസിഡണ്ട് വർഗ്ഗീസ് പുതുകുളങ്ങര അധ്യക്ഷതവഹിച്ചു. ഒഐസിസി ഗ്ലോബൽ കമ്മിറ്റി ചെയർമാൻ ശങ്കരപിള്ള കുംബളത്ത്, എൻ.ബി.റ്റി.സി ചെയർമാൻ കെ.ജി. എബ്രഹാം, കെഎംസിസി ജെനറൽ സെക്ക്രട്ടറി ഷറഫുദീൻ കണ്ണേത്ത്, മെഡക്സ് മെഡിക്കൽ കെയർ പ്രസിഡൻറ് & സി.ഇ.ഒ മുഹമ്മദ് അലി, നാഷണൽ കമ്മറ്റി ഭാരവാഹികൾ ആയ വൈസ് പ്രസിഡൻറ് ശാമുവേൽ ചാക്കോ കാട്ടുർകളിക്കൽ, ജനറൽ സെക്രട്ടറിമാരായ ബി.എസ്. പിള്ള, ജോയി ജോൺ തുരുത്തിക്കര, ബിനു ചെമ്പാലയം, സെക്രട്ടറിമാരായ മനോജ് ചണ്ണപ്പേട്ട, എം.എ. നിസ്സാം, റോയ് കൈതവന, ജോയ് കരവാളൂർ, ജോയിൻറ് ട്രഷറർ റിഷി ജേക്കബ്, ലേഡീസ് വിങ് ചെയർപേഴ്സൻ ലാൻസീ ബാബു, യൂത്ത് വിങ് ചെയർമാൻ ജോബിൻ ജോസ്, വെൽഫയർ വിങ് ചെയർമാൻ ആന്റോ വാഴപ്പള്ളി, മീഡിയാ വിങ്ങ് ചെയർമാൻ ജോർജ്ജി ജോർജ് എന്നിവരും ഒഐസിസി കെയർ ടീം അംഗങ്ങളും സാന്നിഹിതർ ആയിരുന്നു.
കെയർ ടീമിന്‍റെ സഹായത്തിനായി 50183338, 96624482, 50819588, 60440189, 99513524, എന്നി നമ്പർകളിൽ ബന്ധപെടാവുന്നതാണ്. ജനറൽ സെക്രട്ടറി വർഗീസ് മാരാമൺ സ്വാഗതവും, ട്രഷറർ രാജീവ് നടുവിലേമുറി നന്ദിയും രേഖപ്പെടുത്തി.