Advertisment

തൃശൂർ അസോസിയേഷൻ ഓഫ് കുവൈറ്റ് പതിനേഴാം വാർഷികം സ്ഥാപകദിനമായ നവംബർ 17ന് സമുചിതമായി ആഘോഷിച്ചു

New Update
trask-6

കുവൈറ്റ്: തൃശൂർ അസോസിയേഷൻ ഓഫ് കുവൈറ്റ് (ട്രാസ്‌ക്) പതിനേഴാം വാർഷികം സ്ഥാപകദിനമായ നവംബർ 17ന് സമുചിതമായി ആഘോഷിച്ചു. മൗനപ്രാർത്ഥനയോടെ ആരംഭിച്ച യോഗത്തിൽ ജനറൽ സെക്രട്ടറി ഹരി കുളങ്ങര സ്വാഗതവും സോഷ്യൽ വെൽഫയർ കൺവീനർ ജയേഷ് എങ്ങണ്ടിയൂർ വേർപിരിഞ്ഞുപോയ അംഗങ്ങളെ അനുസ്മരിക്കുകയും ട്രാസ്‌ക് പ്രസിഡന്റ് ശ്രീ. ആന്റോ പാണേങ്ങാടൻ അദ്ധ്യക്ഷ പ്രസംഗവും നടത്തി. 

Advertisment

trask-2

തുടർന്ന് 2023 വർഷത്തെ സുവനീർ "സ്മരണിക 2023" ന്റെ പ്രകാശനം മീഡിയ കൺവീനർ വിനീത് വിൽസണിൽ നിന്നും ഏറ്റുവാങ്ങികൊണ്ടു വൈസ് പ്രസിഡന്റ്‌ രജീഷ് ചിന്നൻ  നിർവഹിച്ചു. 

trask-3

ട്രാസ്ക് ഭവന പദ്ധതിയായ 'ഗൃഹമൈത്രി 2022' ന്റെ താക്കോൽ ദാനചടങ്ങും പ്രതീകാത്മകമായി ട്രാസ്ക് പ്രസിഡൻറ് ആന്റോ അസോസിയേഷൻ അംഗമായ ജയനും, ജയേഷ് മുൻ പ്രസിഡൻറ് ബിവിൻ തോമസിനും കൈമാറി. മീഡിയ വിഭാഗത്തിൻറെ പോന്നോണം  2023 ന്റെ ഫോട്ടോഗ്രാഫി മത്സരം വിജയികൾക്കുള്ള സമ്മാനങ്ങളും കൈമാറി. 

trask-4

വനിതാ വേദി ജനറൽ കൺവീനർ ഷെറിൻ ബിജു, ആർട്സ് കൺവീനർ വിനോദ് ആറാട്ടുപുഴ, സ്പോർട്സ് കൺവീനർ നിതിൻ ഫ്രാൻസിസ്, വനിതാ വേദി സെക്രട്ടറി പ്രീന സുദർശൻ, വനിതാ വേദി ജോയിൻറ് സെക്രട്ടറി വിജി ജിജോ, കളിക്കളം ജനറൽ കൺവീനർ മാനസ പോൾസൺ എന്നിവർ ആശംസകൾ പറഞ്ഞു. ട്രഷറർ ശ്രീ. ജാക്സൻ ജോസ് നന്ദി പറഞ്ഞു.

trask-5

തുടർന്ന് ആദ്യകാല ഭാരവാഹികൾ മുൻ പ്രസിഡൻറ്മാർ ഏരിയ ഭാരവാഹികൾ ട്രാസ്ക് കുടുംബാംഗങ്ങളും പതിനേഴാം വാർഷിക ആഘോഷത്തിന് ആശംസകൾ നേർന്നു സംസാരിച്ചു.

Advertisment