/sathyam/media/media_files/QVW6cwK5jfPcTCjTHtNp.jpg)
ഫോക്ക് എക്സിക്യൂട്ടിവ് മീറ്റ് 2024 ൽ പ്രസിഡന്റ് ലിജേഷ് പി സംസാരിക്കുന്നു
കുവൈറ്റ്: ഫ്രണ്ട്‌സ് ഓഫ് കണ്ണൂർ കുവൈറ്റ് എക്സ്പാറ്റ്‌സ് അസോസിയേഷൻ (ഫോക്ക്) നേതൃതലത്തിലുള്ള അംഗങ്ങൾക്കായി എക്സിക്യൂട്ടീവ് മീറ്റ് സംഘടിപ്പിച്ചു.
യുണൈറ്റഡ് ഇന്ത്യൻ സ്കൂൾ ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച എക്സിക്യൂട്ടീവ് മീറ്റ് 2024 ൽ 17 യൂണിറ്റുകളിൽ നിന്നുള്ള എക്സിക്യൂട്ടീവ് അംഗങ്ങൾ, കേന്ദ്ര കമ്മിറ്റി അംഗങ്ങൾ, വനിതാ വേദി എക്സിക്യൂട്ടീവ് അംഗങ്ങൾ, ബാലവേദി എക്സിക്യൂട്ടീവ് അംഗങ്ങൾ ഉപദേശ സമിതി, രക്ഷാധികാരി അംഗങ്ങൾ എന്നിങ്ങനെ മൂന്നു സോണലുകളിൽ നിന്നായി 250 ഓളം പേർ പങ്കെടുത്തു.
2024 പ്രവർത്തനവര്‍ഷത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ട കമ്മിറ്റി അംഗങ്ങൾക്ക് പരസ്പരം പരിചയപ്പെടുന്നതിനും, തുറന്ന ചർച്ചകൾക്കും എക്സിക്യൂട്ടിവ് മീറ്റ് വഴി ഒരുക്കി. സംഘടനാ സംസ്കാരത്തിൻ്റെയും പ്രവർത്തനങ്ങളുടെയും ഉന്നമനത്തിനായി യൂണിറ്റ് കമ്മിറ്റി അംഗങ്ങൾക്ക് അവരുടെ ആശയങ്ങൾ ഉന്നത നേതൃത്വത്തിന് കൈമാറാൻ യോഗം അനുവദിച്ചു.
/sathyam/media/media_files/vGg2WWnzL9rSmmxyoCfU.jpg)
ഫോക്ക് ജനറൽ സെക്രട്ടറി ഹരിപ്രസാദ് സ്വാഗതം ആശംസിച്ച ചടങ്ങിൽ പ്രസിഡന്റ് ലിജീഷ് അധ്യക്ഷത വഹിച്ചു. ഫോക്ക് രക്ഷാധികാരി പ്രവീൺ അടുത്തില ആശംസകൾ നേർന്നു സംസാരിച്ചു.
പതിനെട്ടാമത് വാർഷികത്തോടനുബന്ധിച്ച് നടത്തിയ റാഫിൾ മത്സരത്തിലെ വിജയികളായവർക്കുള്ള സമ്മാനങ്ങളും ചടങ്ങിൽ വിതരണം ചെയ്തു. ജോയിന്റ് ട്രെഷറർ സൂരജ് നന്ദി പറഞ്ഞു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us