വോയ്സ് കുവൈത്ത് ട്രഷറർ കെ.ഗോപിനാഥന് യാത്രയയപ്പ് നൽകി

New Update
voice kuwait farewell

കുവൈത്ത് സിറ്റി: 19 വർഷത്തെ പ്രവാസ ജീവിതം മതിയാക്കി നാട്ടിലേക്ക് പോകുന്ന വിശ്വകർമ്മ ഓർഗനൈസേഷൻ ഫോർ ഐഡിയൽ കരിയർ ആൻഡ് എജ്യുക്കേഷൻ (വോയ്സ് കുവൈത്ത്) ട്രഷറർ കെ.ഗോപിനാഥന് യാത്രയയപ്പ് നൽകി. 

Advertisment

അബ്ബാസിയയിലെ കെ. ഗോപിനാഥന്റെ വസതിയിൽ വച്ച് വോയ്സ് കുവൈത്ത് ചെയർമാൻ പി.ജി.ബിനു കെ.ഗോപിനാഥന് സ്നേഹോപഹാരം നൽകി. വോയ്സ് കുവൈത്തിൽ തുടർച്ചയായി നാല് വർഷക്കാലം ട്രഷറർ ആയി മാതൃകാപരമായി പ്രവർത്തിക്കുകയും ഗോപിനാഥൻ സംഘടനക്ക് നൽകിയ സംഭാവനകളെ കുറിച്ചും ചെയർമാൻ പി.ജി. ബിനു സംസാരിക്കുകയും അഭിനന്ദിക്കുകയും ചെയ്തു.

ഗോപിനാഥന്റെ മാതാവിന്റെ ആകസ്മികമായ മരണത്തിൽ ഭാരവാഹികൾ ദുഃഖം രേഖപ്പെടുത്തുകയും അനുശോചനം അറിയിക്കുകയും ചെയ്തു. വോയ്സ് കേന്ദ്ര കമ്മിറ്റി സെക്രട്ടറി ബിപിൻ.കെ.ബാബു, വനിതാവേദി പ്രസിഡന്റ് സരിത രാജൻ, അബ്ബാസിയ യൂനിറ്റ് ട്രഷറർ കെ.പി.ഉദയൻ എന്നിവർ സംഘത്തിൽ ഉണ്ടായിരുന്നു.