Advertisment

അബ്ദുൽ റഹ്മാൻ പുഞ്ചിരിക്ക് ഒഐസിസി കുവൈറ്റ് ആലപ്പുഴ ജില്ലാ കമ്മിറ്റി യാത്രയയപ്പ് നൽകി

New Update
farewell given kuwait

കുവൈറ്റ്: 32 വർഷത്തെ പ്രവാസത്തിനു ശേഷം നാട്ടിലേക്കുമടങ്ങുന്ന ഒഐസിസി കുവൈറ്റ് നിർവാഹകസമിതി അംഗം അബ്ദുൽ റഹ്മാൻ പുഞ്ചിരിക്ക് ഒഐസിസി ആലപ്പുഴ ജില്ലാ കമ്മിറ്റി ഊഷ്മളമായ യാത്രയപ്പ് നൽകി. 

Advertisment

ആലപ്പുഴ ജില്ലയിലെ വള്ളികുന്നം സ്വദേശിയായ അബ്ദുൽ റഹ്മാൻ 'പുഞ്ചിരി' എന്ന ഓമനപ്പേരിൽ ആണ് അറിയപ്പെടുന്നത്. വര്ഷങ്ങളായി കുവൈറ്റിലെ അറിയപ്പെടുന്ന കമ്പനിയിൽ ജോലി നോക്കുന്ന അദ്ദേഹം വ്യക്തിപരമായ കാരണങ്ങളാലാണ് പ്രവാസജീവിതം അവസാനിപ്പിക്കുന്നത്. ഒഐസിസി കുവൈറ്റ് രൂപീകരണകാലം മുതലുള്ള സജീവ പ്രവർത്തകനാണ്. ഒഐസിസി കുവൈറ്റിന്റെ ദേശീയ നിർവാഹകസമിതി അംഗം എന്ന നിലയിൽ അദ്ദേഹത്തിന്റെ സംഘാടകപാടവം സാമൂഹ്യ, സാംസ്ക്കാരിക, ജീവകാരുണ്യ പരിപാടികളിൽ ശ്രദ്ധേയമായിരുന്നു.

അബ്ബാസിയ പോപ്പിൻസ് ഹാളിൽ നടന്ന യാത്രയയപ്പ് സമ്മേളനത്തിൽ ഒഐസിസി ആലപ്പുഴ ജില്ലാ കമ്മിറ്റി പ്രസിഡന്റ് വിപിൻ മങ്ങാട്ട് അധ്യക്ഷത വഹിച്ചു. ഒഐസിസി ദേശീയ കമ്മിറ്റി പ്രസിഡന്റ് വര്ഗീസ് പുതുക്കുളങ്ങര യാത്രയയപ്പ് സമ്മേളനം ഉത്‌ഘാടനം ചെയ്തു.

സാമൂഹിക സേവനത്തെയും അതോടൊപ്പം തന്നെ വിശ്വസിക്കുന്ന രാഷ്ട്രീയ മൂല്യങ്ങൾക്ക് വേണ്ടി പ്രവാസ ജീവിതത്തിലെ പരിമിതികൾക്കു ഉള്ളിൽ നിന്നുകൊണ്ട് അബ്ദുൽ റഹ്മാൻ പുഞ്ചിരി നടത്തിയ സേവനങ്ങളെയും വര്ഗീസ് പുതുക്കുളങ്ങര പ്രകീർത്തിച്ചു കൊണ്ട് സംസാരിച്ചു. ചടങ്ങിൽ അബ്ദുൽ റഹ്മാൻ പുഞ്ചിരിയെ ഒഐസിസി പ്രസിഡന്റ് വര്ഗീസ് പുതുക്കുളങ്ങര പൊന്നാട അണിയിച്ചു ആദരിച്ചു തുടർന്ന് ആലപ്പുഴ ജില്ലാ കമ്മിറ്റിയുടെ ഉപഹാരം കൈമാറി. 

യോഗത്തിൽ ഒഐസിസി കുവൈറ്റ് നാഷണൽ കമ്മിറ്റി ജനറൽ സെക്രട്ടറി ബി എസ് പിള്ളൈ മുഖ്യ പ്രഭാഷണം നൽകി. ഒഐസിസി നാഷണൽ കമ്മിറ്റി ജനറൽ സെക്രട്ടറി വര്ഗീസ് ജോസഫ് മാരാമൺ, യൂത്ത് വിങ് പ്രസിഡന്റ് ജോബിൻ ജോസ്,സിദ്ധിഖ് അപ്പക്കൻ, റെജി കൊരുത്, ലിബിൻ മുഴക്കുന്ന്,തോമസ് പള്ളിക്കൽ, സിനു ജോൺ, എ ഐ കുരിയൻ, നൈനാൻ ജോൺ,മാണി ചാക്കോ,ബത്താർ ശിശുപാലൻ, ഹരി പത്തിയൂർ, സകീർ പുത്തൻപാലം തുടങ്ങിയവർ ആശംസകൾ നേർന്നുകൊണ്ട് സംസാരിച്ചു. തുടർന്ന് അബ്ദുൽ റഹ്മാൻ പുഞ്ചിരി മറുപടി പ്രസംഗം നടത്തി.

ചടങ്ങിന് കുരിയൻ തോമസ്,കലേഷ് ബി പിള്ളൈ, ബിജി പള്ളിക്കൽ, ബാബു പനമ്പള്ളിൽ,ബിജു പാറയിൽ,ബിനു യോഹന്നാൻ,സുനിത രവി,സാറാമ്മ ജോൺ,നാസർ ആലപ്പുഴ,അനിൽ വള്ളികുന്നം, ഷിജു മോഹനൻ,റിജോ പൗലോസ്, ബിപിൻ ഓമനക്കുട്ടൻ,ബിജു പുതുക്കുളങ്ങര, രതീഷ് ടി ആർ, തുടങ്ങിയവർ നേതൃത്വം നൽകി. യോഗത്തിനു ഒഐസിസി ആലപ്പുഴ ജില്ലാ കമ്മിറ്റി ജനറൽ സെക്രട്ടറി ബിനോയ് ചന്ദ്രൻ സ്വാഗതവും യൂത്ത് വിങ് ആലപ്പുഴ ജില്ലാ പ്രസിഡന്റ് മനോജ് റോയ് നന്ദിയും രേഖപ്പെടുത്തി.

Advertisment