New Update
/sathyam/media/media_files/23xBmBquODGrL7WVc1ok.jpg)
കുവൈറ്റ് സിറ്റി: കുവൈറ്റിലെ പ്രവാസജീവിതം പൂർത്തിയാക്കി നാട്ടിലേക്ക് മടങ്ങുന്ന സാജു സ്റ്റീഫന് കോസ് കുവൈറ്റ് ചാപ്റ്റർ യാത്രയയപ്പ് നൽകി. യോഗത്തിന് പ്രസിഡണ്ട് കൃഷ്ണ ദാസ് അധ്യക്ഷത വഹിച്ചു.
Advertisment
ഭരണ സമിതി അംഗങ്ങൾ ആശംസകൾ നേർന്നു സംസാരിച്ചു . ജോസഫ് മാത്യു , സാമുവേൽ വർഗീസ്, ജിജി ജോർജ്, മാത്യു വർഗീസ്, ബിന്ദു എസ്, സാം ഡി ഏബ്രഹാം എന്നിവർ സംസാരിച്ചു.
സാജു സ്റ്റീഫൻ മറുപടി പ്രസംഗം നടത്തി. ഭാരവാഹികൾ ഉപഹാരം കൈമാറി. കോസ് കുവൈറ്റ് ചാപ്റ്റർ സെക്രട്ടറി, പ്രോഗ്രാം കൺവീനർ ,കമ്മിറ്റി അംഗം, കേന്ദ്ര സമിതി അംഗം എന്നി നിലകളിൽ സാജു സ്റ്റീഫൻ പ്രവർത്തിച്ചിരുന്നു.