കുവൈറ്റ്: എഫ്എഫ്സി (ഫ്രൈഡേ ഫ്രണ്ട്‌സ് ക്ലബ്) അബൂഹലീഫ ഗ്രൗണ്ടിൽ നടന്ന ആവേശകരമായ ഫൈനൽ മത്സത്തില്‍ ക്രിക്കറ്റ് ബോയ്സ് ടീം ജേതാക്കളായി. റണ്ണേഴ്സ് അപ്പ് എസ് സി സി ക്രിക്കറ്റ് ക്ലബ്. ഫൈനൽ മത്സരത്തിലെ മാൻ ഓഫ് ദി മാച്ച്ചായി ക്രിക്കറ്റ് ബോയ്സിലെ നാസർ തിരഞ്ഞെടുക്കപ്പെട്ടു.
/sathyam/media/media_files/ivkhTA1EiuvOM4mycLQ6.jpg)
ഫൈറ്റേഴ്സ് ഗ്രൗണ്ടിൽ നടന്ന ലൂസേസ് ഫൈനലിൽ റോയൽ ഫൈറ്റേഴ്സ് ടീമിനെ പരാജയപ്പെടുത്തി സെക്കൻഡ് റണ്ണർ അപ്പായി സ്പാർക്ക് ഇലവൻ ടീം, ഈ ടീമിലെ തന്നെ ഹസീബ് പ്ലേയർ ഓഫ് ദി മാച്ചായി തിരഞ്ഞെടുക്കപ്പെട്ടു.
/sathyam/media/media_files/OrVN30cRqYGkSKZhchoI.jpg)
ക്രിക്കറ്റ് ബോയ്സ് ടീമിലെ മഹി ടൂർണമെന്റിലെ മികച്ച താരവും മികച്ച ബാറ്റ്സ്മനും ആയി തിരഞ്ഞെടുക്കപ്പെട്ടു. മികച്ച ബൗളറായി സ്പാർക്ക് ഇലവിനിലെ ഷാനുവും മികച്ച വിക്കറ്റ് കീപ്പറായി എസ് സി സി ടീമിലെ സാദിഖ് ബാഷയെയും, മികച്ച ടീം സ്കോർ (സിംഗിൾ മാച്ച്) ചെയ്തതിന് ബ്ലാക്ക് ആൻഡ് വൈറ്റ് ടീമിനെയും തിരഞ്ഞെടുത്തു.
/sathyam/media/media_files/wyawzuLNF6AgsSs8Nydc.jpg)
വിജയികൾക്കുള്ള ട്രോഫിയും മെഡലും ക്യാഷ് പ്രൈസും ചീഫ് ഗസ്റ്റുകൾ ആയ സിറ്റിബസ് സീനിയർ എച്ച് ആർ സ്പെഷ്യലിസ്റ്റ് മുബാറക് കമ്പ്രത്, ടൂർണമെൻറ് മെയിൻ സ്പോൺസർ മെഡെക്സ് ഗ്രൂപ്പിന്റെ സൈൻ അബൂഹലീഫ ബ്രാഞ്ച് മാനേജർ സലിം മറ്റ് സ്പോൺസർ മാരായ പാരഗൺ, ബ്രൈറ്റ് ഇൻറർനാഷണൽ, ബുർഹാൻ, റീജിയൻ കമ്പനി ട്രെൻഡ്സ് എന്നിവർ ചേർന്നു നൽകി.
/sathyam/media/media_files/DhZM5IBdfMek02LHzj4Y.jpg)
എഫ് എഫ് സി ക്രിക്കറ്റ് കോഡിനേറ്റേഴ്സ് മുഹമ്മദ് ഷെരീഫ്, നിതിൻ ഫ്രാൻസിസ്, മനുമോൻ ഗോപിനാഥൻ, പ്രകാശ്, പരന്താമൻ, അജയ്, അരുൾ, ശരവണൻ എന്നിവർ സന്നിഹിതരായിരുന്നു. എഫ് എഫ് സി ക്രിക്കറ്റ് സീസൺ 7, 22 ടീമുകളുമായി ജൂൺ 14 മുതൽ തുടങ്ങുന്നതായി എഫ് എഫ് സി ടീം മാനേജ്മെൻറ് അറിയിച്ചു.