കുവൈറ്റ്: തൃശ്ശൂർ അസോസിയേഷൻ ഓഫ് കുവൈറ്റ് വനിതാവേദിയുടെ നേതൃത്വത്തിൽ അസോസിയേഷനിലെ അംഗങ്ങളുടെ കുട്ടികളുടെ കൂട്ടായ്മയായ 'കളിക്കളം' കുട്ടികൾക്കായി പിക്നിക് ഒഫ് വണ്ടേഴ്സ് 2024 എന്ന പേരില്‍ ജൂൺ 7ന് കുവൈറ്റിൽ ഉള്ള ഷെയ്ഖ് അബ്ദുള്ള അല്‍ സേലം കള്‍ച്ചറല്‍ സെന്‍ററിലേയ്ക്ക് ഉല്ലാസ് യാത്ര നടത്തി.
/sathyam/media/media_files/HdbEiwQBOgLfCHF5vBHI.jpg)
അസോസിയേഷനിലെ വിവിധ ഏരിയകളിൽ നിന്നായി 110ൽ അധികം കുട്ടികളും അവർക്കു സഹായത്തിനും നിർദേശങ്ങൾ നൽകുന്നതിനായി വനിതാവേദി അംഗങ്ങളും, ഏരിയ ഭാരവാഹികൾ, കേന്ദ്ര സമിതി അംഗങ്ങളും ഉണ്ടായിരുന്നു.
കുട്ടികൾക്ക് പരീക്ഷയുടെയും പഠനത്തിന്റെയും പെരുമുറക്കത്തിൽ മോചിതരായി വിനോദവും വിജ്ഞാനവും ഒത്തുചേർന്ന് കൂട്ടുകാരും ഒത്തു ഉല്ലസിക്കാനായി ഒരു ദിനമായി മാറി.