കല കുവൈറ്റിന്റെ സാമൂഹ്യ പ്രവർത്തനത്തിന് കുവൈറ്റിന്റെ ആദരവ്

New Update
kala kuwait honoured

കുവൈറ്റ്‌ സിറ്റി: ‌ മംഗഫിലെ തീപിടിത്തത്തിൽ രക്ഷാ പ്രവർത്തങ്ങൾക്ക് വേണ്ട സഹായങ്ങൾ നൽകിയ കേരള ആർട്ട് ലവേഴ്സ് അസോസിയേഷൻ, കല കുവൈറ്റിന്റെ സാമൂഹ്യ പ്രവർത്തനത്തിന് കുവൈറ്റിന്റെ ആദരവ്. 

Advertisment

മംഗഫ് ലേബർ ക്യാമ്പിൽ ഉണ്ടായ തീപിടുത്തവുമായി ബന്ധപ്പെട്ട്‌ നടത്തിയ സാമൂഹിക പ്രവർത്തനത്തിന് ജനറൽ ഡിപ്പാർട്മെന്റ് ഓഫ് ക്രിമിനൽ എവിഡൻസ് വിഭാഗത്തിന്റെ മേജർ ജനറൽ ഈദ് റാഷിദ് അൽ ഒവൈഹാൻ പ്രശംസ പത്രം കല കുവൈറ്റ്‌ സാമൂഹിക വിഭാഗം സെക്രട്ടറി ജിൻസിന് കൈമാറി. തീപിടിത്തത്തിൽ 49 പേർക്ക് ജീവൻ നഷ്ടപ്പെടുകയും ഒട്ടനവധി പേർക്ക് പരിക്കുകൾ പറ്റുകയും ചെയ്തിരുന്നു.

കുവൈറ്റിന്റ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ദുരന്തത്തിന്റെ ഞെട്ടലിലാണ് പ്രവാസി സമൂഹം. ഈ ദുരന്തമുഖത്ത് വളരെ കൃത്യമായി ഇടപെടുകയും, രക്ഷാ പ്രവർത്തങ്ങൾക്ക് വേണ്ട സഹായങ്ങൾ നൽകുവാനും കല കുവൈറ്റിന്റെ പ്രവർത്തകർക്ക് സാധിച്ചു. 

മരണപ്പെട്ടവരുടേയും, ചികിത്സയിൽ കഴിയുന്നവരുടെയും കുടുംബാംഗങ്ങൾക്ക് സമയബന്ധിതമായി അവരെ കുറിച്ചുള്ള വിവരങ്ങൾ എത്തിച്ചു കൊടുക്കാനും, കേരള ഗവൺമെന്റിന്റെ  നോർക്ക ഹെൽപ്പ് ഡെസ്ക്കിന്റെ വളണ്ടിയർമാരായി പ്രവർത്തിക്കാനും, കുവൈറ്റിലെ ഇന്ത്യൻ എംബസി അഗ്നിബാധ ദുരന്തവുമായി ബന്ധപ്പെട്ട് രൂപീകരിച്ച സ്ക്വാഡിന്റെ ഭാഗമായി മികച്ച പ്രവർത്തനം നടത്താനും കല കുവൈറ്റ്‌ അംഗങ്ങൾക്ക് സാധിച്ചു.

Advertisment