മഞ്ഞപ്പട നെക്സ്റ്റ് ജൻ കപ്പ് 2024; മഞ്ഞപ്പട എഫ്സിയും ലോർഡ്സ് അക്കാദമിയും ചാമ്പ്യൻമാർ

New Update
manjappada kuwait wing-5

കുവൈറ്റ്‌: മഞ്ഞപ്പട കുവൈറ്റ് വിംഗ് സംഘടിപ്പിച്ച മഞ്ഞപ്പട നെക്സ്റ്റ് ജെൻ കപ്പ് 2024 അണ്ടർ 18 വിഭാഗത്തിൽ  മഞ്ഞപ്പട എഫ്സിയും അണ്ടർ 15 വിഭാഗത്തിൽ  ലോർഡ്സ് അക്കാദമിയും വിജയിച്ചു.

Advertisment

ഇന്ത്യൻ ഇന്റർനാഷണൽ സ്കൂൾ മംഗഫ് ഇരു വിഭാഗങ്ങളിലും  രണ്ടാം സ്ഥാനം കരസ്ഥമാക്കി. ഗൾഫ് ഇന്ത്യൻ സ്കൂൾ ഫഹഹീൽ അണ്ടർ 18 വിഭാഗത്തിലും അണ്ടർ 15 വിഭാഗത്തിൽ യുണൈറ്റഡ് ഇന്ത്യൻ സ്കൂളും മൂന്നാം സ്ഥാനം കരസ്ഥമാക്കി.

manjappada kuwait wing-3

കുവൈറ്റ് നാഷണൽ പെട്രോളിയം കമ്പനി താരങ്ങളായ സൗദ് അൽ ഹജ്‌റിയും, അലി അൽ ഫയെസും ചേർന്ന് ടൂർണമെന്റ് ഉദ്ഘാടനം ചെയ്തു.

അണ്ടർ 18 വിഭാഗത്തിൽ  ഗൾഫ് ഇന്ത്യൻ സ്കൂളിന്റെ ഫഹദ് മികച്ച കളിക്കാരനായി തിരഞ്ഞെടുക്കപ്പെട്ടു. മികച്ച ഗോൾകീപ്പറായി മഞ്ഞപ്പട എഫ്സിയുടെ അലനും കൂടുതൽ ഗോൾ നേടിയ താരമായി മഞ്ഞപ്പട എഫ് സി യുടെ തന്നെ ആൽബിനും തെരഞ്ഞെടുക്കപ്പെട്ടു.

അന്തർ 15 വിഭാഗത്തിൽ  മികച്ച താരമായി ലോഡ്സ് അക്കാദമിയുടെ ആരോണും, മികച്ച ഗോൾ കീപ്പറായി ലോഡ്സ് അക്കാദമിയുടെ തന്നെ അസ്‌ടണും, കൂടുതൽ ഗോൾ നേടിയ താരമായി ഇന്ത്യൻ സെൻട്രൽ സ്കൂളിന്റെ ഫർകാൻ ഖാനും തെരഞ്ഞെടുക്കപ്പെട്ടു.

manjappada kuwait wing-4

പങ്കെടുത്ത എല്ലാ ടീമുകൾക്കും പാർട്ടിസിപ്പേഷൻ സർട്ടിഫിക്കറ്റ് നൽകുകയും ഒന്നും രണ്ടും സ്ഥാനം കരസ്ഥമാക്കിയവർക്ക് ട്രോഫികളും ആദ്യ മൂന്നു സ്ഥാനക്കാർക്ക് മെഡലുകളും മികച്ച പ്രകടനം കാഴ്ചവച്ച കളിക്കാർക്ക് ട്രോഫികളും നൽകി.

തുടർന്നുള്ള എല്ലാ വർഷങ്ങളിലും ഈ ടൂർണമെൻറ് കൂടുതൽ മികവോടെ നടത്തും എന്ന് മഞ്ഞപ്പട കുവൈറ്റ്‌ വിംഗ് ഭാരവാഹികൾ  അറിയിച്ചു.

Advertisment