ഇടുക്കി അസോസിയേഷൻ കുവൈറ്റ് ശൈത്യകാല പിക്നിക്കിന്റെ ഫ്ലെയർ പ്രകാശനം നടത്തി

ജോയ് ആലുക്കാസ് ജ്വല്ലറി കൺട്രി ഹെഡ് വിനോദ് കുമാർ പരിപാടിയുടെ ഫ്ലെയർ പിക്നിക് ജനറൽ കൺവീനർ ടെരൻസ് ജോസിന് കൈമാറി. 

New Update
idukki association kuwait flayer release

കുവൈറ്റ്: ഇടുക്കി അസോസിയേഷൻ കുവൈറ്റ് ഡിസംബർ 26, 27 തീയതികളിലായി സംഘടിപ്പിക്കുന്ന, 'ചില്‍ & ഗ്രില്‍ @ വിന്‍റര്‍ കാസില്‍' എന്ന ഫാമിലി പിക്നിക് പ്രോഗ്രാമിന്റെ ഫ്ലെയർ പ്രകാശനം സാൽമിയ തക്കാര റസ്റ്റോറന്റ് ഹാളിൽ നടന്നു.

Advertisment

ജോയ് ആലുക്കാസ് ജ്വല്ലറി കൺട്രി ഹെഡ് വിനോദ് കുമാർ പരിപാടിയുടെ ഫ്ലെയർ പിക്നിക് ജനറൽ കൺവീനർ ടെരൻസ് ജോസിന് കൈമാറി. 

ഇടുക്കി അസോസിയേഷൻ കുവൈറ്റ് പ്രസിഡണ്ട് എബിൻ തോമസ് അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ജോബിൻസ് ജോസഫ് സ്വാഗതം ആശംസിച്ചു. 

ട്രഷറർ ബിജോ ജോസഫ്, വൈസ് പ്രസിഡന്റ് ജോൺലി തുണ്ടിയിൽ, അഡ്വൈസറി ബോർഡ് ചെയർമാൻ ജിജി മാത്യു, മുൻ പ്രസിഡന്റ് ബാബു പാറയാനിയിൽ, കോർ കമ്മിറ്റി അംഗം ടോം ഇടയോടിയിൽ, ഫുഡ് കമ്മിറ്റി കൺവീനർ ബിജു ജോസ്, കൾച്ചറൽ കൺവീനർ അനീഷ് ശിവൻ, സ്പോർട്സ് കൺവീനർ ബിജോ തോമസ്, എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ തുടങ്ങിയവർ സംസാരിച്ചു. 

ജോയിന്റ് ട്രഷറർ അനീഷ് പ്രഭാകരൻ നന്ദി പറഞ്ഞു. പിക്നിക്കുമായി ബന്ധപ്പെട്ട വിവരങ്ങൾക്ക് കൺവീനർ ടെരൻസ് ജോസിനെ കോൺടാക്ട് ചെയ്യാവുന്നതാണ് Mob : 559 57651.

Advertisment