/sathyam/media/media_files/2024/11/13/et2FEqwW9iTV7m39cxyF.jpg)
കുവൈറ്റ്: സീറോ മലബാര്‍ സഭയുടെ ഔദ്യോഗിക സഭാ സംവിധാനം കുവൈറ്റില്‍ അധികം വൈകാതെ നിലവില്‍ വരുമെന്നും അതിനായി പരിശുദ്ധ സിംഹാസനവുമായുള്ള ചര്‍ച്ചകള്‍ പുര്‍ത്തിയായെന്നും സീറോ മലബാര്‍ സഭാ മേജര്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ റാഫേല്‍ തട്ടില്‍.
ഇതിനായി എസ്എംസിഎ കുവൈറ്റ് മുൻ കാലങ്ങളിൽ നടത്തിയ ശ്രമങ്ങളെ അദ്ദേഹം പ്രകീർത്തിച്ചു.
/sathyam/media/media_files/2024/11/13/mKdT9akjsiAki2CKhnQK.jpg)
കുവൈറ്റിലെ സീറോ മലബാർ വിശ്വാസികളുടെ അൽമായ സംഘടനയായ എസ്എംസിഎ കുവൈറ്റ്, സീറോ മലബാർ വിശ്വാസ സമൂഹത്തിനു നൽകുന്ന നല്ല മാതൃകകളെയും സീറോ മലബാർ പാരമ്പര്യങ്ങളെ മുറുകെ പിടിച്ചു കൊണ്ട് സമൂഹത്തിനും കുവൈറ്റ് വികാരിയെറ്റിനും നൽകുന്ന സംഭവനകളെയും അദ്ദേഹം അഭിനന്ദിച്ചു.
/sathyam/media/media_files/2024/11/13/Q7pdcivwRC3DNV2fsqe3.jpg)
ആഗോള സീറോ മലബാർ സഭയുടെ തലവനും എസ്എംസിഎ കുവൈറ്റ് രക്ഷാധികാരിയുമായ മേജർ ആർച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിലിന് ആദ്യമായി അബ്ബാസിയയിലെ എസ്എംസിഎ ആസ്ഥാനത്ത് നല്‍കിയ സ്വീകരണത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ബുധനാഴ്ച രാവിലെ 8 മണിക്ക് എസ്എംസിഎ ഹാളിൽ നടന്ന യോഗത്തിൽ പ്രസിഡന്റ് ഡെന്നി തോമസ് കാഞ്ഞുപറമ്പിൽ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ജോർജ് ജോസഫ് സ്വാഗതം പറഞ്ഞു.
അതിനു ശേഷം അംഗങ്ങളോടൊപ്പം പ്രഭാത ഭക്ഷണം കഴിച്ച പിതാവ് എസ്എംസിഎ സെൻട്രൽ ഓഫീസ്, അബ്ബാസിയ ഏരിയ ഓഫീസ് എന്നിവ സന്ദർശിച്ചു.
/sathyam/media/media_files/2024/11/13/GnjEFC75bNoNYTIBvR8O.jpg)
സീറോ മലബാർ സഭാ മൈഗ്രന്റ്‌സ് കമ്മീഷൻ സെക്രട്ടറി ഫാ. ഫ്രാൻസിസ് ഇലവുത്തിങ്കൽ, പിതാവിന്റെ സെക്രട്ടറി ഫാ മാത്യു തുരുത്തിപ്പള്ളി, ആശംസകൾ അറിയിച്ച അബ്ബാസിയ ഇടവക വികാരി ഫാ. സോജൻ പോൾ എന്നിവരും മാര്‍ തട്ടിലിനൊപ്പം ഉണ്ടായിരുന്നു.
എസ്എംവൈഎം പ്രസിഡന്റ് ചിഞ്ചു ചാക്കോ, ബലദീപ്തി പ്രസിഡന്റ് ടിയ റോസ് തോമസ്, കെകെസിഎ പ്രസിഡന്റ് സുജിത്ത് ജോർജ്, എകെസിസി ഗ്ലോബല്‍ വൈസ് പ്രസിഡന്റ് ബോബി തോമസ്, വുമൺസ് വിങ്ങ് ട്രഷറർ റിൻസി തോമസ് എന്നിവർ ആശംസകൾ അർപ്പിച് സംസാരിച്ചു.
/sathyam/media/media_files/2024/11/13/Zvtqat39tiEr2H9KOnJf.jpg)
എസ്എംസിഎ കുവൈറ്റിന്റെ പ്രത്യേക ആദരം ഏറ്റു വാങ്ങിയ ഡൊമിനിക് മാത്യു, സിവി പോൾ, തോമസ് ഫിലിപ്പ് എന്നിവരെ പിതാവ് പൊന്നാട അണിയിച്ച് ആദരിച്ചു. കൂടാതെ എസ്എംസിഎ കുവൈറ്റിന്റെ ചരിത്ര പുസ്തകം തയ്യാറാക്കുന്നതിനായി യത്നിച്ച മുൻകാല ഭാരവാഹികളെയും മറ്റ് വ്യക്തിത്വങ്ങളെയും യോഗം അഭിനന്ദിച്ചു.
/sathyam/media/media_files/2024/11/13/lGJaORAmnfw10fgTn6KG.jpg)
30 -ാമത് പ്രവർത്തന വർഷത്തിലേക്കു പ്രവേശിക്കുന്ന എസ്എംസിഎ കുവൈറ്റിന്റെ പേൾ ജൂബിലി ആഘോഷങ്ങൾ അഭിവന്ദ്യ മാർ റാഫേൽ തട്ടിൽ പിതാവ് കേക്ക് മുറിച്ചു ഉദ്ഘാടനം നിർവ്വഹിക്കുകയും ലോഗോ പ്രകാശനം ആർട്സ് കൺവീനർ അനിൽ സഖറിയ ചേന്നങ്കര, സോണിമോൻ താഴെമഠം, പനിഷ് എന്നിവർക്ക് നൽകിക്കൊണ്ട് നിർവ്വഹിക്കുകയും ചെയ്തു.
/sathyam/media/media_files/2024/11/13/p3GJShr0kjc4rTYAp2Tz.jpg)
അതോടൊപ്പം തന്നെ നൂറു മേനി, ബൈബിൾ ക്വിസ് എന്നിവയുടെ ഫ്ലയർ പ്രകാശനം കൾച്ചറൽ കമ്മിറ്റി കൺവീനർ ടോമി സിറിയാക്, ജിജി മാത്യു എന്നിവരുടെ നേതൃതത്തിൽ പിതാവ് നിർവഹിച്ചു. പ്രവർത്തി ദിനം ആയിരുന്നിട്ടും വലിയ പിതാവിനെ കാണാനായി ഒട്ടേറെ എസ്എംസിഎ അംഗങ്ങൾ വിവിധ ഏരിയകളിൽ നിന്നും എത്തിച്ചേർന്നത് ശ്രദ്ധേയമായി.
/sathyam/media/media_files/2024/11/13/wuPDkrIJ09A3vZOsTGgE.jpg)
എസ്എംസിഎ കുവൈറ്റിന്റെ സ്നേഹോപഹാരം ജോയിന്‍റ് സെക്രട്ടറി തോമസ് മുണ്ടിയാനി, വൈസ് പ്രെഡിഡന്റ് ബിജു എണ്ണപാറ, ജോയിന്‍റ് ട്രഷർ റിജോ എന്നിവർ ചേർന്നു സമര്‍പ്പിച്ചു.
ട്രെഷറർ ഫ്രാൻസിസ് പോള്‍ യോഗത്തിന് നന്ദി അർപ്പിച്ചു. വലിയ പിതാവിന്റെ സമാപന ആശിര്‍വാദത്തോടെ യോഗം അവസാനിച്ചു. യോഗത്തിൽ പങ്കെടുത്തവർക്കായി സോഷ്യൽ കൺവീനർ മോനിച്ചന്‍റെ നേതൃതത്തിൽ പ്രഭാത ഭക്ഷണവും ഒരുക്കിയിരുന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us