/sathyam/media/media_files/2024/12/09/wt9yvH74ZH0OOogT5aGe.jpg)
കുവൈറ്റ് സിറ്റി : ' ഡിസംബർ ആറിന് 'മറക്കില്ല ബാബരി; മരിക്കുവോളം' എന്ന പ്രമേയത്തിൽ റിഗ്ഗയിലെ അൽ അന്വറിൽ ചേർന്ന യോഗത്തിൽ ബാബരി മസ്ജിദ് മറവിക്ക് വിട്ടുകൊടുക്കില്ല എന്ന് പിസിഎഫ് കുവൈറ്റ് സെൻട്രൽ കമ്മിറ്റി പ്രസ്താവിച്ചു.
നാലര നൂറ്റാണ്ട് കാലം മുസ് ലിംകള്‍ ആരാധന നടത്തിയിരുന്ന ബാബരി മസ്ജിദ് ഹിന്ദുത്വ തീവ്രവാദിൽ തകര്‍ത്തിട്ട് മൂന്ന് പതിറ്റാണ്ടിലേറെയായി.
രാജ്യത്തിന്റെ മതേതരത്വത്തിനേറ്റ കളങ്കമായിരുന്നു ബാബരി ധ്വംസനം. മുസ്‌ലിംകളുടെ ആരാധനാലയത്തിന്റെ തകര്‍ച്ച എന്ന നിലക്കല്ല, രാജ്യത്തിന്റെ മതേതരത്വത്തിന്റെത്തന്നെ തകര്‍ച്ചയായാണ് ബാബരി മസ്ജിദിന്റെ ധ്വംസനത്തെ ലോകം വിശേഷിപ്പിച്ചത്.
നിരവധിയായ തെളിവുകള്‍ ഉണ്ടായിട്ടും ഹിന്ദുത്വ ഭീകരവാദികള്‍ തകര്‍ത്ത ബാബരി മസ്ജിദ് പുനര്‍നിര്‍മിച്ച് നല്‍കാന്‍ ഭരണകൂട സംവിധാനങ്ങള്‍ തയ്യാറായില്ല.
മാത്രമല്ല മസ്ജിദ് തകര്‍ത്ത കേസിലെ പ്രതികളെ കുറ്റവിമുക്തരാക്കി മസ്ജിദ് തകര്‍ത്തതിന് കൂട്ടു നില്‍ക്കുകയാണ് കോടതിപോലും ചെയ്തത്.
ബാബരിമസ്ജിദ് ഭൂമിയില്‍ മസ്ജിദ് പുനര്‍നിര്‍മിക്കുമ്പോഴേ നീതി പുനഃസ്ഥാപിക്കപ്പെടുകയുള്ളൂ.
ഈ കടുത്ത അനീതിയോട് മറവികൊണ്ട് രാജിയാവുമ്പോഴാണ് ഫാഷിസം കരുത്താര്‍ജ്ജിക്കുന്നത്.
ബാബരിയെ മറവിക്ക് വിട്ടുകൊടുക്കാതെ ഓര്‍മകൊണ്ട് കലഹം തീര്‍ക്കാന്‍ നമുക്ക് കഴിയണമെന്ന് യോഗത്തിൽ സംസാരിച്ചവർ ആവശ്യപ്പെട്ടു.
നീതി പുനസ്ഥാപിക്കുന്നതിനും മതേതരത്വം സംരക്ഷിക്കുന്നതിനും പോരാടുകയെന്നത് പൗരന്റെ കടമയാണ്.
ബാബരിയുടെ ഓര്‍മ പുതുക്കുന്നതിലൂടെ ഫാഷിസത്തിനെതിരായ പ്രതിരോധത്തെ ശക്തിപ്പെടുത്തുകയാണ് ചെയ്യുന്നത്.
യോഗത്തിൽ റഹീം ആരിക്കാടി, സലിം താനാളൂർ, ഷുക്കൂർ കിളിയന്തിരിക്കാൽ, സിദീഖ് പൊന്നാനി, വഹാബ് ചുണ്ട, സജ്ജാദ് തോന്നയ്ക്കൽ, ഫസലുദ്ധീൻ, അയ്യൂബ് കണ്ണൂർ എന്നിവർ സംസാരിച്ചു
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us