സെന്റ് തോമസ് ഇവാഞ്ചലിക്കൽ ചർച്ച് കരോൾ സർവീസ് 20ന്

New Update
Flyer

കുവൈറ്റ് സിറ്റി; സെന്റ് തോമസ് ഇവാഞ്ചലിക്കൽ ചർച്ച് കുവൈറ്റ് ഇടവകയുടെ ഈ വർഷത്തെ ക്രിസ്മസ് കരോൾ സർവീസ്  "സ്നേഹ പിറവി 2024  "ഡിസംബ൪ 20  ന് വൈകിട്ട് 6.30  മുതൽ എൻ.ഇ.സി.കെ - പള്ളിയിലും പാരിഷ് ഹാളിലും വച്ച് നടത്തപ്പെടും. 

Advertisment

കൊയർ മാസ്റ്റർ ലിനു .പി . മാണികുഞ്ഞിന്റെ  നേതൃത്വത്തിൽ ഇടവകയുടെ ഗായക സംഘം ഗാനങ്ങൾ ആലപിക്കും.


കൂടാതെ സൺ‌ഡേ സ്കൂൾ കുട്ടികൾ വിവിധ പരിപാടികൾ അവതരിപ്പിക്കും. ഇടവക ഇടവക വികാരി റവ . സിബി .പി .ജെ  ക്രിസ്മസ് സന്ദേശം നല്കും. 


കരോൾ സർവീസിനുള്ള ക്രമീകരണങ്ങൾക്കായി ഇടവക വികാരി റവ. സിബി.പി .ജെ, സെക്രട്ടറി റെജു ഡാനിയേൽ ജോൺ,  ഇടവക  ട്രസ്റ്റി ബിജു സാമുവേൽ, ഇടവക കമ്മറ്റി അംഗങ്ങൾ എന്നിവരുടെ നേതൃത്വത്തിൽ സബ് കമ്മറ്റി പ്രവർത്തിക്കുന്നു.

Advertisment