കുവൈറ്റില്‍ നടക്കുന്ന 'ഗൾഫ് സെയ്ൻ 26' ഗൾഫ് കപ്പ്‌ ഫുട്ബോല്‍ മത്സരങ്ങളുടെ ടിക്കറ്റുകൾ ഹയാകോം ആപ്പ് വഴി മാത്രമെന്നു അധികൃതർ

author-image
അബ്ദുറസാഖ് കുമരനെല്ലൂര്‍
Updated On
New Update
hayakom app

കുവൈറ്റ്: കുവൈറ്റിൽ നടക്കുന്ന 26 -ാമത് സെയ്ന്‍ ഗൾഫ് കപ്പ്‌ ഫുട്‌ബോൾ മത്സരങ്ങളുടെ ടിക്കറ്റ് വില്പന ഹയാകോം ആപ്പ് വഴി മാത്രമെന്ന് സംഘാടകർ ആവർത്തിച്ചു പ്രഖ്യാപിച്ചു.

Advertisment

തട്ടിപ്പുകൾക്കും വഞ്ചനകൾക്കും ഇരയാകുന്നത് തടയാൻ ഏതെങ്കിലും വെബ്‌സൈറ്റോ സോഷ്യൽ മീഡിയ അക്കൗണ്ടോ അല്ലെങ്കിൽ അവ വിൽക്കാൻ അവകാശപ്പെടുന്ന വ്യക്തിയുമോയോ ഇടപെടുന്നത് ഒഴിവാക്കണമെന്ന് ആവർത്തിച്ചു മുന്നറിയിപ്പ് നൽകിയിരിക്കുകയാണ് സംഘാടകർ. 

ഹയാകോം ആപ്പ് വഴി ഏറ്റവും സുഗമമായും എളുപ്പത്തിലും ഇടപാടുകൾ പൂർത്തിയാക്കാമെന്നും വിസ അപേക്ഷ, ടിക്കറ്റ് ബുക്കിംഗ്, ഹോട്ടൽ ബുക്കിംഗ് എന്നിവ കൂടി ആപ്പിൽ ഉൾപ്പെടുത്തിയിട്ടുണ്ട് എന്നും സംഘാടകർ അറിയിച്ചു.

Advertisment