ഫ്രൈഡേ ഫ്രണ്ട്‌സ് ക്ലബ്‌ ക്രിക്കറ്റ് ലീഗ് സീസൺ 8 എസ്‌സിസി ടീം ജേതാക്കളായി

New Update
fcc winner

കുവൈറ്റ്: എഫ്എഫ്‌സി (ഫ്രൈഡേ ഫ്രണ്ട്‌സ് ക്ലബ്‌) ക്രിക്കറ്റ് ലീഗ് സീസൺ 8 എസ്‌സിസി ടീം ജേതാക്കളായി. 

Advertisment

അബൂഹലീഫ അൽഘാനീം ഗ്രൗണ്ടിൽ സങ്കടിപ്പിച്ച ആവേശകരമായ ഫൈനൽ മത്സരത്തിൽ എസ്‌സിസി ക്ലബ്‌ ജെതാക്കളായി, സ്പാർക്ക് ഇലവൻ റണ്ണർ അപ്പ് ആയി.

ഫൈനൽ മത്സരത്തിലെ മാൻ ഓഫ് ദി മാച്ചായി എസ്‌സിസിയിലെ ഭരതൻ തിരഞ്ഞെടുക്കപ്പെട്ടു.

എഫ്എഫ്‌സി ഗ്രൗണ്ടിൽ നടന്ന ലൂസേസ് ഫൈനലിൽ ടർബോടീമിനെ പരാജയപ്പെടുത്തി സെക്കൻഡ് റണ്ണർ അപ്പായി ബിഡി ഫ്രണ്ട്സ് ടീം, ഈ ടീമിലെ തന്നെ ആരിഫുൾ ഇസ്‌ലാം പ്ലേയർ ഓഫ് ദി മാച്ചായി തിരഞ്ഞെടുക്കപ്പെട്ടു.

എഫ്എഫ്‌സി ടീമിലെ ഇമ്മാനുവൽ ടൂർണമെന്റിലെ മികച്ച താരവും, മികച്ച വ്യക്തിഗത ബൗളിംഗ് പ്രകടനം, മികച്ച ബാറ്റ്സ്മനും ആയി തിരഞ്ഞെടുക്കപ്പെട്ടു.

മികച്ച ബൗളറായി എസ്‌സിസി ടീമിലെ ഭരതനും മികച്ച വിക്കറ്റ് കീപ്പറായി എസ്‌സിസി ടീമിലെ സാദിഖ് ബാഷയെയും, മികച്ച ഉയർന്ന വ്യക്തിഗത സ്കോർ ചെയ്തതിന് റോയൽ ഫൈറ്റേഴ്‌സ് ടീമിലെ ഷബീർ അലിയെയും തിരഞ്ഞെടുത്തു.

fcc winner-2

റെസിലിൻറ് ഫൈനൽ മത്സരത്തിൽ ടീം സെഞ്ച്വറിയോൻസിനെ പരാജയപ്പെടുത്തി ടീം എഫ്എഫ്‌സി ജേതാക്കളായി. ഇതേ മത്സരത്തിലെ മാൻ ഓഫ് ദി മാച്ച് ആയി ഇമ്മാനുവൽ തിരഞ്ഞെടുക്കപ്പെട്ടു.

വിജയികൾക്കുള്ള ട്രോഫിയും മെഡലും ക്യാഷ് പ്രൈസും ചീഫ് ഗസ്റ് ആയ പാരഗൺ റെസ്റ്റോറൻ്റ് ഓണർ സാജിദ് മീറാങ്ങാട്ട്, ടൂർണമെൻറ് മെയിൻ മറ്റ് സ്പോൺസർമാരായ ഇൻഫിനിറ്റി കൺസ്ട്രക്ഷൻ കമ്പനി  എന്നിവർ സന്നിഹിതരായിരുന്നു.

എഫ്എഫ്‌സി ക്രിക്കറ്റ് കോഡിനേറ്റേഴ്സ് മുഹമ്മദ് ഷെരീഫ്, നിതിൻ ഫ്രാൻസിസ്, മനുമോൻ ഗോപിനാഥൻ, പ്രകാശ്, പരന്താമൻ, അജയ്, ശരവണൻ എന്നിവർ സന്നിഹിതരായിരുന്നു.

എഫ്എഫ്‌സി ക്രിക്കറ്റ് സീസൺ 9, 32 ടീമുകളുമായി ഡിസംബര്‍ 20 മുതൽ തുടങ്ങുന്നതായി എഫ്എഫ്‌സി ടീം  മാനേജ്മെൻറ് അറിയിച്ചു.

Advertisment