കുവൈത്തിൽ മലയാളി വിദ്യാർത്ഥി അന്തരിച്ചു

author-image
അബ്ദുറസാഖ് കുമരനെല്ലൂര്‍
Updated On
New Update
kuwait

കുവൈത്ത് : അഹമ്മദി ഡിപിഎസ് സ്കൂളിലെ 8-ാം ക്ലാസ് വിദ്യാർത്ഥി അഭിനവ് ഉണ്ണികൃഷ്ണൻ (13) മരണമടഞ്ഞു. സബാഹ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുമ്പോഴായിരുന്നു അന്ത്യം.

Advertisment

കോഴിക്കോട് കൊയിലാണ്ടി സ്വദേശിയും കുവൈത്തിൽ സേഫ്റ്റി ഓഫീസറായി ജോലി ചെയ്യുന്ന ഉണ്ണികൃഷ്ണന്റെയും അൽ റാസി ആശുപത്രിയിലെ സ്റ്റാഫ് നഴ്‌സ് നിസിയുടെയും മകനാണ് അഭിനവ്.

മൃതശരീരം നാട്ടിലേക്ക് കൊണ്ടുപോകുന്നതിനുള്ള നടപടിക്രമങ്ങൾ കല കുവൈത്തിന്റെ നേതൃത്വത്തിൽ പുരോഗമിക്കുകയാണ്.

Advertisment