/sathyam/media/media_files/2025/02/18/Ik4CQpx2LoBkHtZ55tFP.jpg)
ബിൻസീർ നാലകത്ത് (പ്രസിഡൻറ്), റിഷാദ് ബേപ്പൂർ (ജനറൽ സെക്രട്ടറി), എൻജി. സൈദ് മുഹമ്മദ് റഫീഖ് (ട്രഷറർ).
കുവൈത്ത് സിറ്റി: ഇന്ത്യൻ ഇസ് ലാഹി സെൻറർ 2025 വർഷത്തേക്കുള്ള അബൂഹലീഫ യൂണിറ്റ് പുതിയ ഭാരവാഹികളെ തെരെഞ്ഞെടുത്തു.
ബിൻസീർ നാലകത്ത് (പ്രസിഡൻറ്), എൻജി. ഫഹീം ഉമ്മർ കുട്ടി (വൈ. പ്രസഡൻറ്), റിഷാദ് ബേപ്പൂർ (ജനറൽ സെക്രട്ടറി), എൻജി. സൈദ് മുഹമ്മദ് റഫീഖ് (ട്രഷറർ).
മറ്റു ഭാരവാഹികളായി അബ്ദുല്ല അബൂബക്കർ (ഓർഗനൈസിംഗ് സെക്രട്ടറി), റഫീഖ് കാക്കൂർ (ദഅ് വ), നജീം സബാഹ് (ഖ്യു.എൽ.എസ്) മുഹാസ് വടകര (സോഷ്യൽ വെൽഫയർ), അബ്ദുസ്സലാം അബൂബക്കർ (വിദ്യാഭ്യാസം) എന്നിവരെ തെരെഞ്ഞെടുത്തു.
കേന്ദ്ര സെക്രട്ടറിയേറ്റ് അംഗങ്ങളായി അബൂബക്കർ സിദ്ധീഖ് മദനി, അബ്ദുല്ലത്തീഫ് പേക്കാടൻ, മുഹമ്മദ് ഷാനിബ് പേരാമ്പ്ര, അബ്ദുറഹിമാൻ അബൂബക്കർ എന്നിവരെയും തെരെഞ്ഞെടുത്തു.
തെരെഞ്ഞെടുപ്പ് കേന്ദ്ര നേതാക്കളായ അബ്ദുന്നാസർ മുട്ടിൽ, ബദറുദ്ധീൻ പുളിക്കൽ എന്നിവർ നിയന്ത്രിച്ചു.