/sathyam/media/media_files/2025/02/24/GU7vEplEkGRMhTMARLhu.jpg)
കുവൈത്ത് സിറ്റി: കോഴിക്കോട് ജില്ലാ അസോസിയേഷന്‍ കുവൈറ്റ് പതിനഞ്ചാം വാർഷികാഘോഷം കോഴിക്കോട് ഫെസ്റ്റ് 2025 മെയ് രണ്ടിന് അബ്ബാസിയ ഇന്ത്യന്‍ സെന്‍ട്രല്‍ സ്കൂൾ അങ്കണത്തിൽ വിപുലമായ പരിപാടികളോടെ ആഘോഷിക്കുന്നു.
പ്രശസ്ത പിന്നണി ഗായകൻ അക്ബർ ഖാൻ, കുടുംബിനികളുടെ പ്രിയപ്പെട്ട ഗായിക സജില സലീം എന്നിവരോടൊപ്പം യൂത്തിനെ ഇളക്കിമറിക്കാൻ സലീൽ, വിഷ്ണു, സൗമ്യ എന്നിവരും ചേർന്ന് കേരളത്തിന്റെ പ്രിയപ്പെട്ട കീബോർഡിസ്റ്റ് സുഷാന്ത് നയിക്കുന്ന ഓർക്കസ്‌ട്ര ടീമിനോപ്പം ഗാനമേളയും ഫെസ്റ്റിന്റെ ഭാഗമായി അരങ്ങേറും.
കോഴിക്കോട് ഫെസ്റ്റ് 2025-ന്റെ വിജയത്തിനായി 151 അംഗങ്ങള്‍ അടങ്ങിയ സ്വാഗത സംഘം രൂപികരിച്ചു. അബ്ബാസിയ എവർഗ്രീൻ ഓഡിറ്റോറിയത്തില്‍ ചേര്‍ന്ന ജനറല്‍ബോഡി യോഗത്തില്‍ പ്രസിഡന്റ് രാഗേഷ് പറമ്പത്ത് അദ്ധ്യക്ഷം വഹിച്ചു. രക്ഷാധികാരി പ്രമോദ്. ആർ ബി യോഗം ഉദ്ഘാടനം ചെയ്തു.
കോഴിക്കോട് ഫെസ്റ്റ് ജനറല്‍ കണ്‍വീനറായി നജീബ് പി.വിയെ തെരഞ്ഞെടുത്തു. ഷാഹുൽ ബേപ്പൂർ, ഹസീന അഷറഫ് എന്നിവരാണ് ജോയിന്റ് കൺവീനർമാർ.
വിവിധ കമ്മിറ്റി കൺവീനർമാരായി നിജാസ് കാസിം (പ്രോഗ്രാം), ജാവേദ് ബിൻ ഹമീദ് (സ്പോണ്‍സര്‍ഷിപ്), ഷാഫികൊല്ലം (കൂപ്പണ്‍), സന്തോഷ്കുമാർ (സുവനീര്‍), ഹനീഫ് സി (ഫിനാന്‍സ്), ഫൈസൽ. കെ (സ്റ്റേജ് ), മുസ്തഫ മൈത്രി (പബ്ലിസിറ്റി), മജീദ് എംകെ (റിസപ്ഷന്‍), സന്തോഷ് ഒഎം (ഫുഡ്), ലാലു (വളന്റിയര്‍), മൻസൂർ മുണ്ടോത്ത് (ട്രാന്‍സ്പോര്‍ട്ട്), ഷംനാസ് ഇസ്ഹാഖ് (മെംബെര്‍ഷിപ്) എന്നിവരെയും തെരഞ്ഞെടുത്തു.
കോഴിക്കോട് ഫെസ്റ്റ് 2025-ന്റെ ഭാഗമായുള്ള കൂപ്പണ്‍ അലിഫ് പെർഫ്യൂം എംഡിയും അസോസിയേഷൻ രക്ഷാധികാരിയുമായ സിറാജ് എരഞ്ഞിക്കൽ കൂപ്പൺ കമ്മിറ്റി കണ്‍വീനര്‍ ഷാഫി കൊല്ലത്തിന് നൽകി പ്രകാശനം ചെയ്തു.
രക്ഷാധികാരി അബ്ദുൽ നജീബ്. ടി കെ, മഹിളാവേദി പ്രസിഡന്റ് ഹസീന അഷ്റഫ്, സെക്രട്ടറി രേഖ. ടി എസ്, വിശിഷ്ട അംഗം ഷരീഫ് താമരശ്ശേരി എന്നിവർ ആശംസകൾ നൽകി സംസാരിച്ചു. അസോസിയേഷൻ ജനറല്‍ സെക്രട്ടറി ഷാജി. കെ വി സ്വാഗതവും, ട്രഷറർ ഹനീഫ്. സി നന്ദിയും പറഞ്ഞു.