/sathyam/media/media_files/2025/03/01/W1I6NMVMjwWrCjgXIAcE.jpg)
ഒഐസിസി കുവൈറ്റ് നാഷണൽ പ്രസിഡന്റ് വര്ഗീസ് പുതുക്കുളങ്ങര ഉത്ഘാടനം നിർവഹിക്കുന്നു
കുവൈറ്റ്: കുവൈറ്റ് ദേശീയ ദിന വിമോചന ദിനത്തോടനുബന്ധിച്ചു മെട്രോ മെഡിക്കൽ ഗ്രൂപ്പിന്റെ സഹകരണത്തിൽ കുവൈറ്റ് ഒഐസിസി കണ്ണൂർ ജില്ല കമ്മിറ്റി സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു.
ഒഐസിസി കുവൈറ്റ് കണ്ണൂർ ജില്ലാ പ്രസിഡന്റ് ലിപിൻ മുഴക്കുന്നിന്റെ അധ്യക്ഷതയിൽ ഒഐസിസി കുവൈറ്റ് നാഷണൽ പ്രസിഡന്റ് വർഗീസ് പുതുക്കുളങ്ങര ക്യാമ്പ് പരിപാടി ഉദ്‌ഘാടനം ചെയ്തു.
കുവൈറ്റിലെ പ്രവാസികൾക്ക് ഏറെ ഉപകാരപ്പെട്ട ഒരു പ്രവർത്തിയാണ് ഈ മെഡിക്കൽ ക്യാമ്പ് എന്ന് ഉദ്ഘാടന പ്രസംഗത്തിൽ അദ്ദേഹം പറയുകയുണ്ടായി.
നാഷണൽ വൈസ് പ്രസിഡന്റ് സാമുവൽ ചാക്കോ, നാഷണൽ സെക്രട്ടറി ബി എസ് പിള്ള, മെട്രോ മെഡിക്കൽ ജനറൽ മാനേജർ ഫൈസൽ ഹംസ, അബ്ബാസിയ ബ്രാഞ്ചിന്റെ മാനേജർ അഖില, ജില്ലാ പ്രസിഡന്റ്മാരായ അക്ബർ വയനാട്, സാബു പോൾ, റസാഖ് ചെറുതുരുത്തി, എബി അത്തിക്കയത്തിൽ, ഷബീർ കൊയിലാണ്ടി, അരുൺ ചന്ദ്രൻ തുടങ്ങിയവർ ആശംസകൾ അറിയിച്ചു സംസാരിച്ചു.
സനിൽ തയ്യിൽ, മുഹമ്മദ് റിയാസ്, സുമേഷ് പി , ഷിന്റോ ആർ, ജയേഷ്, മുഹമ്മദ് പെരുമ്പ ബൈജു തോമസ്, ജോബി കോളയാട് രവി ചന്ദ്രൻ, സജിൽ പി കെ, ജോബി അലക്കോട് തുടങ്ങിയവർ ക്യാമ്പിന് നേതൃത്വം നൽകി.
ഒഐസിസി ജില്ല ജനറൽ സെക്രട്ടറി ഇബ്രാഹിം കുട്ടി സ്വാഗതവും വൈസ് പ്രസിഡന്റ് ശരൺ കോമത്ത് നന്ദി അറിയിച്ചു