കുവൈത്തിലെ സാംസ്കാരിക ജീവകാരുണ്യ സംഘടനയായ സേവനം കുവൈത്ത്‌ മാനവ സൗഹൃദ ഇഫ്താർ സംഗമം സംഘടിപ്പിച്ചു

New Update
sevanam kuwait iftar

കുവൈത്ത്‌ സിറ്റി: കുവൈത്തിലെ സാംസ്കാരിക ജീവകാരുണ്യ സംഘടനയായ സേവനം കുവൈത്ത്‌ മാനവ സൗഹൃദ -ഇഫ്താർ സംഗമം സംഘടിപ്പിച്ചു. മംഗഫ്‌, ഡിലൈറ്റ്സ് ഹാളിൽ നടന്ന യോഗത്തിൽ സേവനം കുവൈത്ത്‌ പ്രസിഡൻറ് ബൈജു കിളിമാനൂർ അധ്യക്ഷതയും, ജനറൽ സെക്രട്ടറി സിബി കടമ്മനിട്ട സ്വാഗതവും ആശംസിച്ചു. റവ.ഫാദർ. ബിനോയ് പി.ജോസഫ്  ഇഫ്താർ സംഗമം 2025 ഉത്ഘാടനം ചെയ്തു.

Advertisment

sevanam kuwait-2

സാമൂഹ്യ പ്രവർത്തകനും, കുവൈറ്റ് ഇസ്ലാമിക്ക് കമ്മറ്റി പ്രതിനിധിയും, അദ്ധ്യാപകനുമായ അജ്മൽ മാസ്റ്റർ റമദാൻ സന്ദേശം നൽകി. സാഹിത്യകാരനും, സാമൂഹ്യ പ്രവർത്തകനും, വാഗ്മിയുമായ വിഭീഷ് തിക്കോടി മതസൗഹാർദ്ദ പ്രഭാഷണം നടത്തി.

പ്രശസ്ത മെഡിക്കൽ ഓങ്കോളജിസ്റ്റും, സാമൂഹ്യ പ്രവർത്തകയുമായ ഡോ. സുസോവന സുജിത് നായർ, കെ.കെ. പി. എ പ്രസിഡൻ്റ് സക്കീർ പുത്തൻ പാലം, സേവനം കുവൈത്ത്‌ ഉപദേശക സമിതി അംഗം രാജൻ തോട്ടത്തിൽ, സേവനം കൾച്ചറൽ കമ്മിറ്റി കോർഡിനേറ്റർ ജയകുമാർ, വൈസ് പ്രസിഡൻ്റ് ജിനു കെ. വി, ട്രഷറർ ഉണ്ണിക്കൃഷ്ണൻ, സെൻട്രൽ കമ്മിറ്റി അംഗം സുനിൽ കൃഷ്ണ, കെ.കെ. എഫ്  ജനറൽ സെക്രട്ടറി അനിൽ കല്ലട, സേവനം കുവൈത്ത്‌ മെഡിക്കൽ ഗിൽഡ് ചീഫ് കോഡിനേറ്റർ പ്രേം തുഷാർ, ജനറൽ കൺവീനർ മനോജ് കിളിമാനൂർ, കേന്ദ്ര കമ്മിറ്റി അംഗം സുരേഷ് എന്നിവർ യോഗത്തെ അഭിസംബോധന ചെയ്ത് സംസാരിച്ചു.

sevanam kuwait iftar sangamam

പ്രീതാ ഹരിയുടെ  ഈശ്വര പ്രാർത്ഥനയോടെയാണ് ചടങ്ങുകൾ ആരംഭിച്ചത്. സേവനം കുവൈറ്റ് സെൻട്രൽ കമ്മിറ്റി അംഗം ബിനോയ് ബാബു കൃതജ്ഞത രേഖപ്പെടുത്തി. ഇഫ്താർ സംഗമത്തോടനുബന്ധിച്ച്  രോഗപീഢയിലും, സാമ്പത്തിക പരാധീനതയിലും കഴിയുന്ന ഏഴ് സേവനം കുവൈറ്റ് അംഗങ്ങൾക്കു ചികിത്സാ ധനസഹായ വിതരണവും നടന്നു.

sevanam kuwait-3

സേവനം കുവൈറ്റ്  അംഗങ്ങൾക്കായി വിഭാവനം ചെയ്തിട്ടുള്ള ഗൃഹശ്രീ പദ്ധതിക്ക് വരുന്ന ഓണക്കാലത്ത് തുടക്കം കുറിക്കുമെന്ന് പ്രസിഡൻ്റ് ബൈജു കിളിമാനൂർ അറിയിച്ചു. സമൂഹത്തിൻ്റെ  നാനാ തുറകളിൽ നിന്നുമുള്ള, ഇരുന്നൂറോളം പേർ നോമ്പു തുറയിൽ പങ്കെടുത്തു.

Advertisment