കുവൈറ്റ് വൈഎംസിഎ ക്വിസ് മത്സരം അബ്ബാസിയയില്‍ നടത്തി

New Update
kuwait ymca

കുവൈറ്റ്: കുവൈറ്റ് വൈഎംസിഎയുടെ ഒൻപതാമത് ക്വിസ് മൽസരം അബ്ബാസിയയിൽ വെച്ച് നടത്തപ്പെട്ടു. റവ. ഫാ. ഗീവർഗീസ് ജോൺ ഉദ്ഘാടനം നിർവഹിച്ചു. മാത്യൂസ് മാമ്മൻ (പ്രസിഡൻ്റ്), സജി ജേക്കബ് (രക്ഷാധികാരി), ഡോ. നവീൻ തോമസ് (വൈ. പ്രസിഡൻ്റ്), അജേഷ് തോമസ് (ട്രഷറർ), മാത്യൂ കോശി (ട്രസ്റ്റി അക്കൗണ്ടസ്), ഡോ. സണ്ണി ആൻഡ്രൂസ് (കൺവീനർ) എന്നിവർ സംസാരിച്ചു. 

Advertisment

kuwait ymca-2

ചർച്ച് ഓഫ് ഗോഡ് ഒന്നാം സ്ഥാനവും, കുവൈറ്റ് സിറ്റി മാർത്തോമ്മാ ചർച്ച് രണ്ടാം സ്ഥാനവും, സെൻ്റ് തോമസ് ഓർത്തഡോക്സ് ചർച്ച് അഹമ്മദി മൂന്നാം സ്ഥാനവും കരസ്ഥമാക്കി. സമ്മാന ദാനം റവ. ഫാ. ഗീവർഗ്ഗീസ് ജോൺ, പാസ്റ്റർ ജോസ് ഫിലിപ്പ്, റവ. ഫാ. ജെഫിൻ വർഗ്ഗീസ്, റവ. ജേക്കബ് വർഗീസ് എന്നിവർ നിർവഹിച്ചു.

kuwait ymca-3

മനോജ് പരിമണം (സെക്രട്ടറി) സ്വാഗതവും, എ.ഐ. കുര്യൻ (അഡ് വൈസറി ബോർഡ് ചെയർമാൻ) നന്ദിയും രേഖപ്പെടുത്തി.

kuwait ymca-4

ക്വിസ് മാസ്റ്റർ ആയി സൂസൻ ജോർജ്, ടെക്നിക്കൽ സപോർട്ട് നൽകുവാനായി ജോജി ബി. ജോൺ, സാം ജോൺ, ബിൻസി ജോൺ, കൂടാതെ ജൂറി അംഗങ്ങളായി റവ. ഫാ. ഗീവർഗീസ് ജോൺ, പാസ്റ്റർ ജോസ് ഫിലിപ്പ് എന്നിവർ പ്രവർത്തിച്ചു.

Advertisment