കുവൈറ്റ് കൊല്ലം ജില്ലാ പ്രവാസി സമാജം വനിതാ വേദിയുടെ നേതൃത്വത്തിൽ സൗജന്യ മെഡിക്കൽ ക്യാമ്പ് നടത്തി. "സാന്ത്വന സ്പർശം മെട്രോയിലൂടെ " എന്ന പേരില്‍ ഗൈനക്കോളജിക്ക് മുൻതൂക്കം നൽകി സംഘടിപ്പിച്ച ക്യാമ്പ് സ്ത്രീകൾക്ക് ആശ്വാസമായി

അബ്ബാസിയയിലെ മെട്രോ മെഡിക്കൽ ക്ലിനിക്കിൽ നടന്ന ഈ ക്യാമ്പ് ഗൈനക്കോളജി വിഭാഗത്തിന് പ്രത്യേക പ്രാധാന്യം നൽകിയാണ് നടപ്പിലാക്കിയത്.

New Update
kjps camp

കുവൈത്ത്: വേനൽക്കാലത്തെ ആരോഗ്യപ്രശ്നങ്ങളെ  നേരിടുന്നതിനുംസ്ത്രീകളിൽ ആരോഗ്യജാഗ്രതയും അവബോധവും വളർത്തുന്നതിനും ഉദ്ദേശിച്ച് കൊല്ലം ജില്ലാ പ്രവാസി സമാജം (കെജെപിഎസ്വനിതാ വേദി "സാന്ത്വന സ്പർശം മെട്രോയിലൂടെ" എന്ന പേരില്‍ സംഘടിപ്പിച്ച സൗജന്യ മെഡിക്കൽ ക്യാമ്പ് ജനപ്രിയമായി.

Advertisment

അബ്ബാസിയയിലെ മെട്രോ മെഡിക്കൽ ക്ലിനിക്കിൽ നടന്ന ഈ ക്യാമ്പ് ഗൈനക്കോളജി വിഭാഗത്തിന് പ്രത്യേക പ്രാധാന്യം നൽകിയാണ് നടപ്പിലാക്കിയത്.

മെട്രോ മെഡിക്കൽ ഗ്രൂപ്പിന്റെ സഹകരണത്തോടെ നടന്ന ക്യാമ്പിൽ നിരവധി പ്രവാസി വനിതകൾ പങ്കെടുത്ത് ആരോഗ്യപരിശോധനകളും വിദഗ്ദ്ധ ഡോക്ടർമാരുടെ നിർദ്ദേശങ്ങളും സ്വീകരിച്ചു.

ഗൈനക്കോളജിയ്ക്കൊപ്പം ജനറൽ മെഡിസിൻബ്ലഡ് പ്രഷർഡയബറ്റീസ് പരിശോധന തുടങ്ങിയവയും ക്യാമ്പിൽ ഉൾപ്പെടുത്തിയിരുന്നു.

ക്യാമ്പിന്റെ ഔപചാരിക ഉദ്ഘാടനം കെജെപിഎസ്. വനിതാ വേദി ചെയർപേഴ്സൺ രഞ്ജന ബിനിൽ നിർവഹിച്ചു. പ്രോഗ്രാം കൺവീനർ ഷംന അൽ അമീൻ സ്വാഗതം പറഞ്ഞു.

ട്രഷറർ ഗിരിജ അജയൻ നന്ദിയുംസെക്രട്ടറി മിനി ഗീവർഗീസ് ആശംസ അറിയിച്ചു. വനിതാ വേദി എക്സിക്യൂട്ടീവ് അംഗങ്ങളായ ലിറ്റി അനിരഹന നൈസാംഅനിശ്രീമഞ്ജു ഷാജിതുടങ്ങിയവർ ക്യാംപിന് നേതൃത്വം നൽകി.

സാമൂഹിക പ്രതിബദ്ധതയോടെയുംപൊതുജനാരോഗ്യത്തെ മുൻനിർത്തിയുമുള്ള ഇത്തരം ഇടപെടലുകൾ പ്രവാസ സമൂഹത്തിൽ വലിയ സ്വാധീനം ചെലുത്തുന്നുവെന്ന് പരിപാടിയിൽ പങ്കെടുത്തവർ അഭിപ്രായപ്പെട്ടു.`

Advertisment