കുവൈറ്റ് സിറ്റി: ഐസിഎഫ് കുവൈറ്റ് +2, പത്താം ക്ലാസ് പാസ്സായ കുട്ടികൾക്കായി ഗൈഡൻസ് മീറ്റ് "കരിയർ ക്രാഫ്ട്" സംഘടിപ്പിച്ചു.
പ്രശസ്ത മോട്ടിവേഷൻ സ്പീക്കറും തളിപ്പറമ്പ് സർ സയ്യിദ് കോളജ് അസിസ്റ്റൻ്റ് പ്രൊഫസറുമായ ഡോ: സിദ്ദീഖ് സിദ്ദീഖി ക്ലാസെടുത്തു സംസാരിച്ചു.
ഐസിഎഫ് നാഷണൽ പ്രസിഡൻ്റ് അലവി സഖാഫി തേഞ്ചീരി അദ്ധ്യക്ഷത വഹിച്ച പരിപാടിയിൽ നിരവധി വിദ്യാർഥികളും രക്ഷിതാക്കളും സംഘടനാ പ്രവർത്തകരും പങ്കെടുതു.
ഐസിഎഫ് നാഷണൽ ഡെപ്യൂട്ടി പ്രസിഡൻ്റ് അബു മുഹമ്മദ് ഉദ്ഘാടനം ചെയ്തു. റഫീക്ക് കൊച്ചനൂർ സ്വാഗതവും ശുഹൈബ് മുട്ടം നന്ദിയും പറഞ്ഞു.