/sathyam/media/media_files/2025/07/14/oicc-kuwait-2025-07-14-12-39-02.jpg)
കുവൈറ്റ്: ഒഐസിസി കുവൈറ്റ് സംഘടിപ്പിക്കുന്ന "വേണു പൂർണിമ 2025" ഓഗസ്റ്റ് 28 വ്യാഴാഴ്ച ശുവൈഖ് കൺവെൻഷൻ സെന്‍റര്‍ റോയൽ സ്യൂട്ട് ഹോട്ടലിൽ വെച്ച് നടക്കുന്നതാണ്.
മികച്ച പൊതുപ്രവർത്തകനുള്ള പ്രഥമ രാജീവ് ഗാന്ധി പുരസ്‌കാരം എ.ഐ.സി.സി സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ എംപിക്ക് പാണക്കാട് സയ്യിദ് സാദിഖ് അലി ശിഹാബ് തങ്ങൾ സമർപ്പിക്കുന്നതാണ്.
ചടങ്ങിൽ മുൻ മന്ത്രിയും കെപിസിസി വർക്കിംഗ് പ്രസിഡന്റുമായ എ.പി അനിൽ കുമാർ, കെപിസിസി ജനറൽ സെക്രട്ടറിയും കുവൈറ്റ് ചുമതലയുമുള്ള അഡ്വ. അബ്ദുൾ മുത്തലിബ്, മറിയ ഉമ്മൻചാണ്ടി എന്നിവരും പങ്കെടുക്കുന്നതാണ്.
പാണക്കാട് സയ്യിദ് സാദിഖ് അലി ശിഹാബ് തങ്ങളുടെ പ്രത്യേക അഭ്യർത്ഥന മാനിച്ചാണ് നേരെത്തെ തീരുമാനിച്ച ഓഗസ്റ്റ് 22 ൽ നിന്ന് ഓഗസ്റ്റ് 28 ലേക്ക് മാറ്റിയിട്ടുള്ളത്.
മൺമറഞ്ഞ പാണക്കാട് സയ്യിദ് മുഹമ്മദ് അലി ശിഹാബ് തങ്ങളുടെ പേരിൽ പഞ്ചാബിൽ പണി പൂർത്തിയാക്കികൊണ്ടിരിക്കുന്ന ഒരു മസ്‌ജിതിന്റെ ഉത്ഘാടനം നടക്കുന്നത് കൊണ്ടാണ് പുതുക്കിയ ദിവസത്തിലേക്ക് മാറ്റിയിട്ടുള്ളത് എന്ന് പ്രസിഡന്റ് വര്ഗീസ് പുതുക്കുളങ്ങര ജനറൽ സെക്രട്ടറി ബി.സ്. പിള്ള എന്നിവർ അറിയിച്ചു.