New Update
/sathyam/media/media_files/2025/08/16/flayer-released-2025-08-16-14-31-04.jpg)
കുവൈറ്റ്: അങ്കമാലി പ്രവാസി അസോസിയേഷൻ കുവൈറ്റ് ഈ വർഷത്തെ ഓണാഘോഷം 'ഓണ നിലാവ് 2025' ന്റെ ഫ്ലെയർ, എപിഎകെ പ്രസിഡന്റ് ജോൺസൺ അറയ്ക്കൽ, ജനറൽ സെക്രട്ടറി സജീവ് പോൾ, ട്രഷറർ ജോസ് പഞ്ഞിക്കാരൻ, അഡ്വൈസറി ബോർഡ് ഡൈസൺ പൈനടത്ത്, ഡെന്നിസ് ജോസഫ്, അപക് ഒഫീഷ്യൽസ്, മാനേജിങ് കമ്മിറ്റി അംഗങ്ങൾ, ചേർന്ന് പ്രകാശനം ചെയ്തു.
Advertisment
2025 സെപ്റ്റംബർ 26 വെള്ളിയാഴ്ച അബ്ബാസിയ സെൻട്രൽ സ്കൂൾ ഓഡിറ്റോറിയത്തിൽ വെച്ച് ഉച്ചക്ക് പന്ത്രണ്ടു മണിമുതൽ ഓണസദ്യയോടെ ആരംഭിക്കുന്നു.
ഓണപ്പൂക്കളം, ശിങ്കാരിമേളം, ഘോഷയാത്ര, സിനിമാറ്റിക് ഡാൻസ്, ഗാനമേള, എസ്എസ്എല്‍സി, +2 അവാർഡ് ദാനം തുടങ്ങി നിരവധി പരിപാടികൾ ഉണ്ടായിരിക്കുന്നതാണ്. എല്ലാവരെയും അപക് പൊന്നോണത്തിലേക്കു സ്വാഗതം ചെയ്യുന്നതായി ഭാരവാഹികള്‍ അറിയിച്ചു.