/sathyam/media/media_files/2025/08/23/oicc-kuwait-rajeev-gandhi-birthday-2025-08-23-13-36-34.jpg)
കുവൈറ്റ് സിറ്റി: മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ 81 -ാം ജന്മദിനം ഒഐസിസി നാഷണൽ കമ്മറ്റിയുടെ നേതൃത്വത്തിൽ 20 ഓഗസ്റ്റ് 2025 ന് ഒഐസിസി ഓഫീസിൽ വെച്ച് ആഘോഷിച്ചു.
നാഷണൽ വൈസ് പ്രസിഡന്റ് സാമുവൽ ചാക്കോ കാട്ടൂർ കളീക്കൽ കേക്ക് മുറിച്ച് ഉത്ഘാടനം നിർവഹിച്ച ചടങ്ങിൽ സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി ബി.സ്. പിള്ള അധ്യക്ഷനായിരുന്നു.
ഇന്ത്യ ഐ.ടി രംഗത്തും ടെലിഫോൺ രംഗത്തും ഉണ്ടായ വിപ്ലവകരമായ മാറ്റങ്ങൾക്ക് തുടക്കം കുറിച്ചത് രാജീവ് ഗാന്ധി പ്രധാനമന്ത്രിയായ കാലഘട്ടത്തിൽ ആയിരുന്നതെന്ന് പ്രാസംഗികർ ഓർമിപ്പിച്ചു.
അതുപോലെ വിദ്യാഭ്യാസനയത്തിൽ ഉണ്ടായ കാതലായ മാറ്റങ്ങൾ, സാങ്കേതികവിദ്യയുടെ ഭരണത്തല ഉപയോഗം, വോട്ടിങ് പരിഷ്‌കാരങ്ങൾ, യുവാക്കളുടെ ഉന്നമനം തുടങ്ങി അദ്ദേഹം രാജ്യത്തിന് നൽകിയ സംഭാവനകൾ എന്നെന്നും ഓര്‍മ്മിക്കപെടുമെന്നും പ്രാസംഗികർ കൂട്ടിച്ചേർത്തു.
മനോജ് റോയ് ചുനക്കര, കലേഷ് ബി. പിള്ള, മുകേഷ് ഗോപാലൻ, വിജോ പി തോമസ്, ബോണി സാം, സിനു ജോൺ എന്നിവർ ആശംസകൾ അറിയിച്ചു. നാഷണൽ സെക്രട്ടറി എം.എ നിസ്സാം സ്വാഗതവും നാഷണൽ കൗൺസിൽ മെമ്പർ വിപിൻ മങ്ങാട് നന്ദിയും പറഞ്ഞു.