/sathyam/media/media_files/2025/08/23/diamond-jubilee-2025-08-23-16-12-16.jpg)
കുവൈറ്റ്:സെന്റ് തോമസ് ഇവാഞ്ചലിക്കല്‍ ചര്‍ച്ച് ഓഫ് ഇന്ത്യ കുവൈറ്റ് ഇടവകയുടെ 60-ാ൦മത് ഇടവക ദിനവും, ഒരു വ൪ഷം നീണ്ടു നിൽക്കുന്ന വജ്ര ജൂബിലി ആഘോഷ പരിപാടികളുടെ ഉദ്ഘാടനവും സെപ്റ്റംബർ അഞ്ചിന് വൈകിട്ട് ആറുമണിക്ക് കുവൈറ്റിലെ നാഷണൽ ഇവാഞ്ചലിക്കല്‍ ചർച്ചിൽ വച്ച് നടത്തപ്പെടും.
ഇവാഞ്ചലിക്കല്‍ സഭയുടെ പ്രിസൈഡിങ്ങ് ബിഷപ്പ് മോസ്റ്റ് റവ. ഡോ. തോമസ് എബ്രഹാം വജ്ര ജൂബിലി പ്രവർത്തനങ്ങളുടെ ഉദ്ഘാടനം നിർവഹിക്കുകയും ഇടവക ദിന ആരാധനയ്ക്കു നേതൃത്വം നൽകുകയും ചെയ്യും.
എൻ.ഈ.സി.കെ, കെ.ടി.എം.സി.സി, കെ.ഈ.സി.എഫ് ഭാരവാഹികളും വിവിധ സഭാ, സംഘടനാ പ്രതിനിധികളു൦ ആശംസകൾ അർപ്പിച്ചു സംസാരിക്കും.
ഉദ്ഘാടന സമ്മേളനത്തിൽ വജ്ര ജൂബിലിയുടെ ലോഗോയും തീമും പ്രകാശനം ചെയ്യും. 'ദൈവത്തിൻറെ വിശ്വസ്തത തലമുറകളിലൂടെ' (സങ്കീ: 119:90) എന്നതാണ് ജൂബിലിയുടെ തീം.
പ്രവാസ ജീവിതത്തില്‍ ഇടവകയോടുള്ള ബന്ധത്തില്‍ 25 വര്ഷം പൂര്‍ത്തീകരിച്ച ഇടവക അംഗങ്ങളെ ആദരിക്കും. ജൂബിലിവര്‍ഷാഘോഷങ്ങളുടെ ഭാഗമായി വിവിധ പദ്ധതികൾ ഏറ്റെടുക്കുകയും, പോഷക സംഘടനകളുടെ ആഭിമുഖ്യത്തിൽ വിവിധ പരിപാടികൾ സംഘടിപ്പിക്കുകയും ചെയ്യും .
വജ്ര ജൂബിലി ആഘോഷ പരിപാടികളുടെ വിജയത്തിനായി വികാരി റവ. സിബി. പി.ജെ, ജോ൪ജജ് വറുഗ്ഗീസ് (സഭ അൽമായ ട്രസ്റ്റി), കുരുവിള ചെറിയാ൯ (ജനറൽ കൺവീന൪), സിജുമോ൯ എബ്രഹാ൦ (സെക്രട്ടറി), ബിജു ശമൂവേൽ (ട്രഷാ൪), ഇടവക കമ്മറ്റി അംഗങ്ങൾ എന്നിവരുടെ നേതൃത്വത്തിൽ വിവിധ സബ് കമ്മറ്റികൾ പ്രവർത്തിച്ചുവരുന്നു.