/sathyam/media/media_files/2025/08/31/kak-2025-08-31-16-15-16.jpg)
കുവൈറ്റ്: സുധാകർ റെഡ്‌ഡിയുടെയും വാഴൂർ സോമന്റെയും വേർപാടിൽ കേരള അസോസിയേഷൻ കുവൈറ്റ് അനുശോചിച്ചു.
സാധാരണക്കാരന്റെ ശബ്ദമായി നിലകൊണ്ട ഇന്ത്യൻ കമ്മ്യുണിസ്റ്റ് പാർട്ടിയുടെ രണ്ട് പൊതു പ്രവർത്തകരെയാണ് സുധാകർ റെഡ്‌ഡിയുടെയും വാഴൂർ സോമന്റെയും വേർപാടിലൂടെ നഷ്ടമായിരിക്കുന്നത്.
ആനുകാലിക രാഷ്ട്രീയ സഭാവവികാസങ്ങൾ പൊതുപ്രവർത്തകരിൽ ഉണ്ടാകേണ്ട സംശുദ്ധത എത്രത്തോളം പ്രാധാന്യമര്‍ഹിക്കുന്നതാണെന്നു തെളിയിക്കുന്നതാണ് നാം കാണുന്നത് .
പൊതുപ്രവർത്തകർ പാലിക്കേണ്ട രാഷ്ട്രീയ മര്യാദയും സംശുദ്ധതയും ഏറ്റവും ഉന്നതിയിൽ ഉയർത്തിപ്പിടിച്ചവരായിരുന്നു സുധാകർ റെഡ്‌ഡിയും വാഴൂർ സോമനും.
കേരളാ അസോസിയേഷൻ കേന്ദ്രകമ്മിറ്റി അംഗം വിനോദ് വലുപ്പറമ്പിലിന്റെ മാതാവ് അമ്മിണി വലുപ്പറമ്പിലിന്റെ നിര്യാണത്തിലും യോഗം അനുശോചിച്ചു .
അസോസിയേഷൻ പ്രസിഡണ്ട് ബിവിൻ തോമസ് അധ്യക്ഷത വഹിച്ചു.
കേന്ദ്രകമ്മിറ്റി അംഗം ഷാജി രഘുവരനും ജോയിന്റ് സെക്രട്ടറി മഞ്ജു മോഹനും അനുശോചന കുറിപ്പ് അവതരിപ്പിച്ചു.
ലോക കേരള സഭ അംഗം മണിക്കുട്ടൻ എടക്കാട്ട് ,ബേബി ഔസെഫ് എന്നിവർ സംസാരിച്ചു. കേരള അസോസിയേഷൻ സെക്രട്ടറി ഷംനാദ് തോട്ടത്തിൽ സ്വാഗതവും ട്രഷറർ അനിൽ.കെ.ജി നന്ദിയും പറഞ്ഞു.