കെ.ഐ.സി: 'ഇയാദ' മെഡിക്കൽ ക്യാമ്പിന് പരിസമാപ്തി

ഫർവാനിയ,  സാൽമിയ ഉൾപ്പെടെ നടന്ന മൂന്ന് ഘട്ടങ്ങളിലായി മുന്നൂറിലധികം ആളുകൾ മെഡിക്കൽ ക്യാമ്പിന്റെ സേവനം ഉപയോഗപ്പെടുത്തി.

New Update
f377e68e-5cc8-4bab-9124-aeeb3964a29b.jpg

കുവൈത്ത് സിറ്റി: കുവൈത്ത് കേരള ഇസ്‌ലാമിക് കൗൺസിൽ (കെ.ഐ.സി) കേന്ദ്ര കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച 'ഇയാദ' മെഡിക്കൽ ക്യാമ്പിന് പരിസമാപ്തി കുറിച്ചു. സംഘടനയുടെ സിൽവർ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി, മെട്രോ മെഡിക്കൽ കെയർ ഹോസ്പിറ്റലുമായി സഹകരിച്ച് നടത്തിയ മെഡിക്കൽ ക്യാമ്പിന് ഫഹാഹീൽ മെട്രോയിൽ നടന്ന അവസാന ഘട്ട ക്യാമ്പോട് കൂടെ സമാപനമായി. ഫർവാനിയ,  സാൽമിയ ഉൾപ്പെടെ നടന്ന മൂന്ന് ഘട്ടങ്ങളിലായി മുന്നൂറിലധികം ആളുകൾ മെഡിക്കൽ ക്യാമ്പിന്റെ സേവനം ഉപയോഗപ്പെടുത്തി.

Advertisment

ഫഹാഹീൽ മെട്രോ മെഡിക്കൽ കെയർ ഓഡിറ്റോറിയത്തിൽ  സംഘടിപ്പിച്ച സമാപന പരിപാടിയിൽ അബ്ദുൽ  ഹക്കീം മൗലവി വാണിയന്നൂർ പ്രാർത്ഥന നിർവഹിച്ചു. അബ്ദുൽ  ഗഫൂർ  ഫൈസി അദ്ധ്യക്ഷത വഹിച്ചു. ശംസുദ്ധീൻ ഫൈസി ഉദ്ഘാടനം നിർവഹിച്ചു.  മുഖ്യാതിഥിയായി മെട്രോ മെഡിക്കൽ കെയർ ഗ്രൂപ്പ് ബിസിനസ് ഡെവലൊപ്മെന്റ് മാനേജർ ഫൈസൽ ഹംസ സംബന്ധിച്ചു സംസാരിച്ചു.

പ്രവാസികൾ കുടുംബത്തിന്റെ സംരക്ഷണത്തിൽ കേന്ദ്രീകരിക്കുമ്പോൾ തന്നെ സ്വന്തം ആരോഗ്യ സംരക്ഷണത്തിലും കൂടുതൽ ശ്രദ്ധ വേണമെന്ന് അദ്ദേഹം പറഞ്ഞു. ക്യാമ്പിൽ പങ്കെടുത്ത എല്ലാവർക്കും മെട്രോയുടെ ആരോഗ്യ പ്രിവിലേജ് കാർഡ്  വിതരണം ചെയ്തു. കേന്ദ്ര നേതാക്കൾ, ഫഹാഹീൽ, മഹ്ബൂല  മേഖല നേതാക്കൾ, വിഖായ അംഗങ്ങൾ  എന്നിവർ പരിപാടികൾ ഏകോപിച്ചു.ഫാസിൽ കരുവാരകുണ്ട്  സ്വാഗതവും സമീർ പാണ്ടിക്കാട് നന്ദിയും പറഞ്ഞു.

kuwait
Advertisment