കുവൈറ്റ് എയർവേയ്‌സ് വിമാനങ്ങൾ വഴിതിരിച്ചുവിട്ടേക്കാം; കനത്ത മൂടൽമഞ്ഞിന് സാധ്യത

New Update
kuwait airways2

കുവൈറ്റ് : കനത്ത മൂടൽമഞ്ഞിന് സാധ്യതയുള്ളതിനാൽ കുവൈറ്റിലേക്കുള്ള ചില വിമാനങ്ങൾ വഴിതിരിച്ചുവിടാൻ സാധ്യതയുണ്ടെന്ന് ദേശീയ വിമാനക്കമ്പനിയായ കുവൈറ്റ് എയർവേയ്‌സ് അറിയിച്ചു. ചൊവ്വാഴ്ച വൈകീട്ട് പുറത്തിറക്കിയ പ്രസ്താവനയിലാണ് കുവൈറ്റ് എയർവേയ്‌സ് ഇക്കാര്യം അറിയിച്ചത്. 

Advertisment

കാലാവസ്ഥാ പ്രവചനം അനുസരിച്ച് പ്രദേശത്ത് കനത്ത മൂടൽമഞ്ഞിന് സാധ്യതയുണ്ട്. ഈ സാഹചര്യത്തിൽ, മുൻകരുതൽ നടപടിയെന്ന നിലയിൽ വിമാനങ്ങൾ വഴിതിരിച്ചുവിടാൻ താൽക്കാലികമായി തീരുമാനമെടുത്തേക്കാം.

വിമാനങ്ങളുടെ സമയക്രമീകരണത്തിൽ എന്തെങ്കിലും മാറ്റങ്ങളുണ്ടെങ്കിൽ യാത്രക്കാരെ യഥാസമയം അറിയിക്കുമെന്നും അധികൃതർ കൂട്ടിച്ചേർത്തു

Advertisment