കുവൈറ്റ് അജ്‌വ കമ്മിറ്റി ജനാബ് അഷ്‌റഫ് പന്താവൂരിനെ ആദരിച്ചു

New Update
IMG-20260215-WA1068

കുവൈറ്റ്:  ഹൃസ്വ സന്ദർശനാർത്ഥം കുവൈറ്റിൽ  എത്തിയ കേരളത്തിലെ അറിയപ്പെടുന്ന പണ്ഡിതനും പ്രമുഖ വാഗ്മിയുമായ  അശ്‌റഫി അഷ്‌റഫ് പന്താവൂരിനെ അജ്‌വ കുവൈറ്റ് കമ്മിറ്റി നേതാക്കൾ സന്ദർശിച്ചു. സന്ദർഭത്തിൽ സ്നേഹോപഹാരം കൈമാറി ആദരിച്ചു.

Advertisment

കൂടികാഴ്ച്ചയിൽ അജ്‌വയുടെ സാമൂഹ്യ–സേവന പ്രവർത്തനങ്ങൾ, പ്രവാസി സമൂഹവുമായി കൂടുതൽ അടുപ്പം വർധിപ്പിക്കുന്നതിനുള്ള പദ്ധതികൾ, യുവജന പങ്കാളിത്തം ശക്തിപ്പെടുത്തൽ എന്നിവ സംബന്ധിച്ച് വിശദമായ ചർച്ച നടന്നു. വിദ്യാഭ്യാസ, കരുണാപ്രവർത്തന, ബോധവത്കരണ മേഖലകളിൽ സംയുക്ത പ്രവർത്തനങ്ങൾക്ക് മുൻഗണന നൽകണമെന്ന് നേതാക്കൾ അഭിപ്രായപ്പെട്ടു.

കുവൈറ്റ് അജ്‌വയുടെ  പ്രവർത്തനങ്ങൾക്ക് ആശംസകൾ നേർന്ന അഷ്‌റഫ് പന്താവൂർ, സംഘടനയുടെ മൂല്യാധിഷ്ഠിത സേവനങ്ങൾ പ്രവാസി സമൂഹത്തിൽ നല്ല സ്വാധീനം സൃഷ്ടിക്കുന്നതായി പറഞ്ഞു. ഐക്യവും സഹകരണവുമാണ് സംഘടനയുടെ വളർച്ചയ്ക്ക് അടിസ്ഥാനം എന്ന സന്ദേശവും അദ്ദേഹം പങ്കുവെച്ചു.

ദീർഘദൃഷ്ടിയുള്ള നേതാവായ അബ്ദുൽ നാസർ മഅദനിയുടെ കീഴിൽ ഒരുമിച്ച് പ്രവർത്തിക്കാൻ കഴിഞ്ഞതിലുള്ള സന്തോഷവും നേതാക്കൾ പരസ്പരം പങ്കുവെച്ചു.

യോഗത്തിൽ അജ്‌വ ജിസിസി സെക്രട്ടറി റഹീം ആരിക്കാടി, ഹുമയൂൺ അറക്കൽ, സലിം താനാളൂർ, സിദ്ദീഖ് പൊന്നാനി, ഫാറൂഖ് മൊയ്‌ദീൻ എന്നിവർ പങ്കെടുത്തു. പരിപാടി സൗഹൃദാന്തരീക്ഷത്തിൽ സമാപിച്ചു.

Advertisment