റമദാനിൽ കുവൈത്ത് ബാങ്കുകളുടെ പ്രവർത്തനസമയങ്ങൾ പ്രഖ്യാപിച്ചു

New Update
kuwait bank

കുവൈത്ത്:  കുവൈത്ത് ബാങ്കിംഗ് അസോസിയേഷൻ റമദാൻ 1446 ഹിജ്‌രി മാസത്തിനുള്ള ബാങ്കുകളുടെ ഔദ്യോഗിക പ്രവർത്തനസമയങ്ങൾ പ്രഖ്യാപിച്ചു. അസോസിയേഷൻ പുറത്തിറക്കിയ സർക്കുലർ പ്രകാരം പ്രധാന ശാഖകളും ഒറ്റ ഷിഫ്റ്റ് ശാഖകളും രാവിലെ 10:00 മുതൽ 1:30 വരെ പ്രവർത്തിക്കും. അതേസമയം, യാത്രക്കാർക്കും ഉപഭോക്താക്കൾക്കും മികച്ച സേവനം നൽകുന്നതിനായി എയർപോർട്ട് ശാഖ 24 മണിക്കൂറും പ്രവർത്തിക്കും.

Advertisment

വ്യാപാര മാളുകളിലെ ശാഖകൾക്ക് രണ്ടുശിഫ്റ്റായി പ്രവർത്തനസമയം നിശ്ചയിച്ചിട്ടുണ്ട്. ആദ്യ ഷിഫ്റ്റ് (വെള്ളിയാഴ്‌ച ഒഴികെ) രാവിലെ 11:00 മുതൽ 3:30 വരെ ആയിരിക്കും, രണ്ടാം ഷിഫ്റ്റ് രാത്രി 8:00 മുതൽ 11:30 വരെ ആയിരിക്കും.

Advertisment