New Update
/sathyam/media/media_files/2025/09/06/60369-2025-09-06-00-14-33.jpg)
കുവൈത്ത് സിറ്റി: കുവൈത്തിലെ ജനറൽ ട്രാഫിക് ഡിപ്പാർട്ട്‌മെന്റ് (ജിടിഡി) ഫോർത്ത് റിംഗ് റോഡിന്റെ ഒരു ഭാഗം 45 ദിവസത്തേക്ക് അടച്ചിടുമെന്ന് അറിയിച്ചു.
Advertisment
ഷുവൈഖ് ഇൻഡസ്ട്രിയൽ ഏരിയയിലേക്കുള്ള ഹുസൈൻ ബിൻ അലി അൽ-റൂമി റോഡാണ് ഭാഗികമായി അടച്ചിടുന്നത്.
ഫോർത്ത് റിംഗ് റോഡിൽ നിന്ന് എയർപോർട്ട് റോഡിന് മുകളിലൂടെ അൽ-ഗസാലി റോഡിലേക്കുള്ള മേൽപ്പാലം വഴിയുള്ള ഗതാഗതമാണ് നിരോധിക്കുക.
ഗതാഗതക്കുരുക്ക് ഒഴിവാക്കാൻ, യാത്രക്കാർ മുൻകൂട്ടി ബദൽ വഴികൾ ആസൂത്രണം ചെയ്യണമെന്ന് അധികൃതർ അഭ്യർത്ഥിച്ചു.
ഈ ഗതാഗത നിയന്ത്രണം ഇന്ന് പുലർച്ചെ മുതൽ പ്രാബല്യത്തിൽ വന്നു. 45 ദിവസത്തേക്ക് ഈ ഭാഗത്തെ ഗതാഗതം വഴിതിരിച്ചുവിടും.
റോഡ് നവീകരണവുമായി ബന്ധപ്പെട്ട ജോലികൾ നടക്കുന്നതിനാലാണ് ഈ നടപടി.
യാത്രക്കാർ സഹകരിക്കണമെന്നും ഗതാഗത നിയമങ്ങൾ പാലിക്കണമെന്നും ട്രാഫിക് അധികൃതർ അറിയിച്ചു.