/sathyam/media/media_files/2025/09/11/untitled-2025-09-11-17-36-31.jpg)
കുവൈത്ത് സിറ്റി: കുവൈത്തിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട ഏഴ് പ്രതികളുടെ വധ ശിക്ഷ നടപ്പാക്കി.
മൂന്ന് കുവൈത്തി പൗരന്മാരുടെയും രണ്ട് ഇറാൻ, രണ്ട് ബംഗ്ലാദേശ് സ്വദേശികളുടെയും ശിക്ഷയാണ് ഇന്ന് പുലർച്ചെ സെൻട്രൽ ജയിലിൽ വെച്ച് നടപ്പാക്കിയത്.
കൊലപാതക കേസുകളിൽ ശിക്ഷിക്കപ്പെട്ട മൂന്ന് കുവൈത്തികളും രണ്ട് ബംഗ്ലാദേശ് പൗരന്മാരും, മയക്കുമരുന്ന് കേസുകളിൽ ശിക്ഷിക്കപ്പെട്ട രണ്ട് ഇറാൻ പൗരന്മാരുമാണ് ഇന്ന് വധശിക്ഷക്ക് വിധേയരായത്. എട്ട് പ്രതികളുടെ വധശിക്ഷയാണ് ഇന്ന് നടപ്പാക്കാൻ തീരുമാനിച്ചിരുന്നത്.
എന്നാൽ, വധശിക്ഷക്ക് വിധിക്കപ്പെട്ട കുവൈത്തി പൗരനായ ഫഹദ് മുഹമ്മദിന്, കൊല്ലപ്പെട്ടയാളുടെ കുടുംബം അവസാന നിമിഷം മാപ്പ് നൽകിയതിനെ തുടർന്ന് ശിക്ഷ നടപ്പാക്കുന്നത് മാറ്റിവെച്ചു.
അതേസമയം, കൊല്ലപ്പെട്ടയാളുടെ കുടുംബം ആവശ്യപ്പെട്ട 20 ലക്ഷം കുവൈത്തി ദിനാർ ദിയാ ധനം നൽകാൻ കഴിയാത്തതിനെ തുടർന്ന് അബ്ദുൽ അസീസ് അൽ-ആസ്മി എന്ന കുവൈത്തിയുടെ വധശിക്ഷ നടപ്പാക്കി.